സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ട്
Thursday, August 11, 2022 12:50 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​ഐ ജി​ല്ലാ​സ​മ്മേ​ള​നം നാ​ളെ മു​ത​ല്‍ 14 വ​രെ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് പു​തി​യ​കോ​ട്ട​യി​ലെ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ന് സ​മീ​പം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​നും 13നു ​രാ​വി​ലെ പ​ത്തി​ന് മാ​ണി​ക്കോ​ത്ത് എം​വി​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ബി​നോ​യ് വി​ശ്വം എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ഇ.​ഇ​സ്മ​യി​ല്‍, സം​സ്ഥാ​ന അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പ്ര​കാ​ശ്ബാ​ബു, സ​ത്യ​ന്‍ മൊ​കേ​രി, ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​പി.​മു​ര​ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ക​ണ്‍​വീ​ന​ര്‍ കെ.​വി.​കൃ​ഷ്ണ​ന്‍, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി സി.​പി.​ബാ​ബു, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​കെ. ബാ​ബു​രാ​ജ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.