ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫ്രീ​ഡം: ക്വി​സ് ഇ​ന്ന്
Thursday, August 11, 2022 12:50 AM IST
പാ​ലാ​വ​യ​ല്‍: സ്വാ​ത​ന്ത്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ചെ​റു​പു​ഴ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫ്രീ​ഡം ക്വി​സ്' ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്ക് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രം, ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ള്‍​ട്ടി മീ​ഡി​യ ക്വി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍ ഉ​ള്ള മൊ​ബൈ​ല്‍ ഫോ​ണും ഇ​യ​ര്‍ ഫോ​ണു​മാ​യി എ​ത്ത​ണം. ഒ​രു സ്‌​കൂ​ളി​ല്‍ നി​ന്നും എ​ത്ര കു​ട്ടി​ക​ള്‍​ക്ക് വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാം. നാ​ലാം​ക്ലാ​സ് മു​ത​ല്‍ ഏ​ഴാം​ക്ലാ​സ് വ​രെ​യും എ​ട്ടു മു​ത​ല്‍ 12 വ​രെ​യും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് ഇ​ല്ല. ലൈ​വ് ഗൂ​ഗി​ള്‍ ഫോ​മി​ല്‍ ആ​ദ്യ റൗ​ണ്ട്, മ​ള്‍​ട്ടി മീ​ഡി​യ സെ​ക്കൻഡ് റൗ​ണ്ട്, റാ​പി​ഡ് ഫ​യ​ര്‍ ഫൈ​ന​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും ഉപഹാരവവും ന​ല്‍​കും. ഫോ​ണ്‍: 6282699547, 9446309070.‌