ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​മ്പോ​ൾ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Thursday, August 11, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​മ്പോ​ള്‍ ഫ്ളാ​ഗ് കോ​ഡി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
15ന് ​സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. വീ​ടു​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ 15 വ​രെ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യാ​ണ് ഹ​ര്‍ ഘ​ര്‍ തി​രം​ഗ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.വീ​ടു​ക​ളി​ല്‍ ദേ​ശീ​യ പ​താ​ക രാ​ത്രി​യി​ല്‍ താ​ഴ്‌​ത്തേ​ണ്ട​തി​ല്ല. കോ​ട്ട​ണ്‍, പോ​ളി​സ്റ്റ​ര്‍, ക​മ്പി​ളി, സി​ല്‍​ക്ക്, ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ളി​ല്‍ കൈ​കൊ​ണ്ടു നെ​യ്ത​തോ യ​ന്ത്ര​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ച​തോ ആ​യ ദേ​ശീ​യ പ​താ​ക​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. ദേ​ശീ​യ പ​താ​ക ദീ​ര്‍​ഘ​ച​തു​രാ​കൃ​തി​യി​ലാ​യി​രി​ക്ക​ണം. ഏ​തു വ​ലി​പ്പ​വും ആ​കാം. എ​ന്നാ​ല്‍ പ​താ​ക​യു​ടെ നീ​ള​വും ഉ​യ​ര​വും (വീ​തി) ത​മ്മി​ലു​ള്ള അ​നു​പാ​തം 3:2 ആ​യി​രി​ക്ക​ണം. പ​താ​ക പ്ര​ദ​ര്‍​ശി​പ്പി​ക്കു​മ്പോ​ഴെ​ല്ലാം ആ​ദ​ര​വോ​ടെ​യും വ്യ​ക്ത​ത​യോ​ടെ​യു​മാ​ക​ണം സ്ഥാ​പി​ക്കേ​ണ്ട​ത്.
കേ​ടു​പാ​ടു​ള്ള​തോ വൃ​ത്തി​യി​ല്ലാ​ത്ത​തോ കീ​റി​യ​തോ ആ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ പാ​ടി​ല്ല. മ​റ്റേ​തെ​ങ്കി​ലും പ​താ​ക​യ്‌​ക്കൊ​പ്പം ഒ​രേ​സ​മ​യം ഒ​രു കൊ​ടി​മ​ര​ത്തി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്താ​ന്‍ പാ​ടി​ല്ല.
ത​ല​തി​രി​ഞ്ഞ രീ​തി​യി​ല്‍ ദേ​ശീ​യ പ​താ​ക പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​ത്. തോ​ര​ണം, റോ​സെ​റ്റ് തു​ട​ങ്ങി​യ അ​ല​ങ്കാ​ര രൂ​പ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. പ​താ​ക ത​റ​യി​ലോ നി​ല​ത്തോ തൊ​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
പ​താ​ക​യി​ല്‍ എ​ഴു​ത്തു​ക​ള്‍ പാ​ടി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ന്‍​വ​ശ​ത്തോ ജ​ന​ല്‍​പ്പാ​ളി​യി​ലോ ബാ​ല്‍​ക്ക​ണി​യി​ലോ തി​ര​ശ്ചീ​ന​മാ​യി ദേ​ശീ​യ പ​താ​ക പ്ര​ദ​ര്‍​ശി​പ്പി​ക്കു​മ്പോ​ള്‍ കു​ങ്കു​മ​നി​റം ദ​ണ്ഡി​ന്‍റെ അ​റ്റ​ത്ത് വ​ര​ത്ത​ക്ക​വി​ധ​മാ​ണ് കെ​ട്ടേ​ണ്ട​ത്. മ​റ്റേ​തെ​ങ്കി​ലും പ​താ​ക ദേ​ശീ​യ പ​താ​ക​യ്ക്കു മു​ക​ളി​ലാ​യോ അ​രി​കി​ലോ സ്ഥാ​പി​ക്ക​രു​തെ​ന്നും ഫ്‌​ളാ​ഗ് കോ​ഡി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.