ഹ​ര്‍ ഘ​ര്‍ തി​രം​ഗ: കു​ടും​ബ​ശ്രീ നി​ര്‍​മി​ച്ച​ത് ഒ​ന്ന​ര ല​ക്ഷം ദേ​ശീ​യ പ​താ​ക​ക​ള്‍
Thursday, August 11, 2022 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഹ​ര്‍ ഘ​ര്‍ തി​രം​ഗ പ​രി​പാ​ടി​ക്കാ​യി ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ നി​ര്‍​മി​ച്ച ദേ​ശീ​യ പ​താ​ക​ക​ള്‍ ഇ​നി ആ​വ​ശ്യ​ക്കാ​രി​ലേ​ക്കെ​ത്തും. ദേ​ശീ​യ പ​താ​ക​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​വ​ഹി​ച്ചു. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ ക​ള​ക്ട​ര്‍​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി.ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ മു​ഖേ​ന ഒ​ന്ന​ര ല​ക്ഷം ദേ​ശീ​യ പ​താ​ക​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. 152 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കാ​യി​രു​ന്നു ചു​മ​ത​ല. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ മു​ഴു​വ​ന്‍ പ​താ​ക​ക​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന സ്‌​കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും വി​ത​ര​ണം ചെ​യ്യും. പോ​ളി​യെ​സ്റ്റ​ര്‍, കോ​ട്ട​ണ്‍ തു​ണി​ത്ത​ര​ങ്ങ​ളി​ല്‍ 20 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തി​യി​ലും മു​പ്പ​ത് സെ​ന്‍റീ​മീ​റ്റ​ര്‍ നീ​ള​ത്തി​ലു​മാ​ണ് പ​താ​ക​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പോ​ളി​യെ​സ്റ്റ​ര്‍ പ​താ​ക​യ്ക്ക് 30 രൂ​പ​യും കോ​ട്ട​ണ്‍ പ​താ​ക​യ്ക്ക് 40 രൂ​പ​യു​മാ​ണ് വി​ല.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജെ​യ്സ​ണ്‍ മാ​ത്യു, കു​ടും​ബ​ശ്രീ അ​സി. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​കാ​ശ​ന്‍ പാ​ലാ​യി, ഡി​പി​എം മാ​രാ​യ ത​തി​ലേ​ഷ് ത​മ്പാ​ന്‍, കെ.​വി.​നി​ധി​ഷ, ഷീ​ബാ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.