ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ ആ​ച​രി​ക്കേ​ണ്ട​ത് പ്രാ​യ​ശ്ചി​ത്ത ദി​നം: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്
Wednesday, August 10, 2022 1:20 AM IST
പ​യ്യ​ന്നൂ​ര്‍: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ഒ​റ്റു കൊ​ടു​ത്ത പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പി​ന്മു​റ​ക്കാ​ര്‍ ഇ​ന്ന് ക്വി​റ്റി​ന്ത്യാ​ദി​ന​വും സ്വാ​ത​ന്ത്ര്യ​ദി​ന​വു​മൊ​ക്കെ അ​തി​ന്‍റെ നേ​ര​വ​കാ​ശി​ക​ളെ​പോ​ലെ ആ​ഘോ​ഷി​ക്കുന്ന​ത് പ​രി​ഹാ​സ്യ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്. സ്വാ​ത​ന്ത്ര്യ​സ​മ​ര സ്മൃ​തി​ക​ളു റ​ങ്ങു​ന്ന പ​യ്യ​ന്നൂ​രി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ക്വി​റ്റി​ന്ത്യാ സ​മ​ര​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കു വേ​ണ്ടി ക്വി​റ്റി​ന്ത്യാ സ​മ​ര​ത്തെ ത​ക​ര്‍​ക്കാ​ന്‍ ത​ങ്ങ​ള്‍ എ​ന്തൊ​ക്കെ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് വി​ശ​ദ​മാ​ക്കു​ന്ന 120 പേ​ജു​ള്ള ര​ഹ​സ്യ​രേ​ഖ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ട​ത്തി​നു ന​ല്‍​കി​യ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ക്വി​റ്റി​ന്ത്യാ​ദി​നം ആ​ച​രി​ക്കു​ന്ന​ത് ച​രി​ത്ര​ത്തോ​ടു​ള്ള നീ​തി​കേ​ടാ​ണ്. പ്രാ​യ​ശ്ചി​ത്ത​ദി​ന​മാ​യി വേ​ണം ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ ഈ ​ദി​വ​സം ആ​ച​രി​ക്കേ​ണ്ട​തെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.
ബ്രി​ട്ടീ​ഷു​കാ​ർ​ക്ക് മാ​പ്പെ​ഴു​തി​ക്കൊ​ടു​ത്തും അ​വ​രു​ടെ ഷൂ ​ന​ക്കി​യും, ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കു വേ​ണ്ടി ചാ​ര​പ്പ​ണി​യെ​ടു​ത്തും, ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ പു​റ​കി​ല്‍ നി​ന്നു കു​ത്തി​യ​വ​ര്‍ ഇ​ന്ന് ക്വി​റ്റി​ന്ത്യാദി​ന​വും സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.
യ​ഥാ​ര്‍​ഥ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ ത​മ​സ്‌​ക​രി​ക്കു​ന്ന ക​മ്യൂ​ണി​സ്റ്റ് -സം​ഘ​പ​രി​വാ​ര്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ പൊ​യ്മു​ഖം പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യു​മെ​ന്നും മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു. കെ. ​പി.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നേ​താ​ക്ക​ളാ​യ എം. ​നാ​രാ​യ​ണ​ൻ കു​ട്ടി, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​കെ. രാ​ജ​ൻ, എ.​പി. നാ​രാ​യ​ണ​ൻ, റ​ഷീ​ദ് ക​വ്വാ​യ്, വി.​സി. നാ​രാ​യ​ണ​ൻ, ഡി.​കെ. ഗോ​പി​നാ​ഥ്, എം. ​പ്ര​ദീ​പ്കു​മാ​ർ, സി.​അ​നി​ൽ, കെ.​വി. സ്നേ​ഹ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.