ഖാ​ദി ഓ​ണം മേ​ള​യ്ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി
Wednesday, August 10, 2022 1:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഖാ​ദി ഓ​ണം മേ​ള​യ്ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഖാ​ദി സൗ​ഭാ​ഗ്യ​യി​ല്‍ ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഖാ​ദി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളെ അ​വ​യു​ടെ ത​നി​മ നി​ല​നി​ര്‍​ത്തി ന​വീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ളു​ക​ള്‍​ക്ക് ഖാ​ദി​യെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ മു​ന്‍​വി​ധി​ക​ള്‍ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​യാ​യി. എം.​കെ. വി​നോ​ദ് കു​മാ​റി​ന് ഖാ​ദി വ​സ്ത്ര​ങ്ങ​ള്‍ ന​ല്‍​കി പി. ​ജ​യ​രാ​ജ​ന്‍ ആ​ദ്യ വി​ൽ​പ​ന നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, കൗ​ണ്‍​സി​ല​ര്‍ വി.​വി. ര​മേ​ശ​ന്‍, ഖാ​ദി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ കെ.​വി. ഗി​രീ​ഷ് കു​മാ​ര്‍, ഖാ​ദി ഫെ​ഡ​റേ​ഷ​ന്‍ പ്ര​തി​നി​ധി ഇ.​എ. ബാ​ല​ന്‍, കെ.​പി. ഗം​ഗാ​ധ​ര​ന്‍, പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ പി.​സി. മാ​ധ​വ​ന്‍ ന​മ്പൂ​തി​രി, ഖാ​ദി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.