ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സിന്‍റെ ന​ടു​വൊ​ടി​ഞ്ഞു
Wednesday, August 10, 2022 1:20 AM IST
ഭീ​മ​ന​ടി: നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ചി​റ്റാ​രി​ക്കാ​ല്‍- ഭീ​മ​ന​ടി റൂ​ട്ടി​ലെ കു​ഴി​യി​ല്‍ വീ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ്സി​ന്‍റെ ന​ടു​വൊ​ടി​ഞ്ഞു. ബ​സ് മാ​റ്റാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ റോ​ഡി​ലെ ഉ​ള്ള ഗ​താ​ഗ​ത​വും നാ​ലു മ​ണി​ക്കൂ​റോ​ളം ത​ാറുമാറായി. നാ​ട്ടു​കാ​രു​ടെ​യും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടേ​യും ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ക​ള​ക്ട​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.
സ്വ​കാ​ര്യ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നാ​ളു​ക​ളാ​യി അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​തം ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​രും അ​നു​ഭ​വി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് ബ​സ് ഇ​വി​ടെ​നി​ന്നും നീ​ക്കാ​നാ​യ​ത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം ന​ര്‍​ക്കി​ല​ക്കാ​ട്, കു​ന്നും​കൈ റൂ​ട്ടു​ക​ളി​ലൂ​ടെ വ​ഴി​മാ​റി ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് അ​ധി​കൃ​ത​ര്‍ ഭീ​മ​മാ​യ പി​ഴ ചു​മ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബസു​ക​ളും ഇ​തു​വ​ഴി സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന പ്ര​ശ്‌​നം ഉ​യ​ര്‍​ന്നു​വ​ന്ന​ത്.