കെ​സി​വൈ​എം പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റ് "ബ്ലൂം​സ്' യു​വ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി
Wednesday, August 10, 2022 1:20 AM IST
പാ​ലാ​വ​യ​ല്‍: കെ​സി​വൈ​എം പാ​ലാ​വ​യ​ല്‍ യു​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "ബ്ലൂം​സ് 2കെ22' ​യു​വ​ജ​ന കൂ​ട്ടാ​യ്മ ന​ട​ത്തി. സെ​ന്‍റ് ജോ​ണ്‍​സ് സ​ണ്‍​ഡേ സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സോ​ജോ ച​ക്കാ​ല​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​മു​വ​ല്‍ നെ​ല്ലം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ന്‍​സ് വാ​ളി​പ്ലാ​ക്ക​ല്‍, പാ​ലാ​വ​യ​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താഴെ, തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ടി​ഞ്ഞാ​റ​യി​ല്‍, പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​റി​ന്‍ പ​ന്ത​ല്ലൂ​പ​റ​മ്പി​ല്‍, തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​മി​ല്‍ നെ​ല്ലം​കു​ഴി​യി​ല്‍, ഇ​ട​വ​ക കൈ​ക്കാ​ര​ന്‍ ജോ​ജി തെ​രു​വു​കു​ന്നേ​ല്‍, ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടോ​മി​ച്ച​ന്‍ വ​ട്ടോ​ത്ത്, പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റ് ആ​നി​മേ​റ്റ​ര്‍​മാ​രാ​യ റെ​ജി അ​റ​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ ആ​ല്‍​ഫി എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.