ഖാ​ദി ഓ​ണം മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, August 9, 2022 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഖാ​ദി ഓ​ണം​മേ​ള​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ബ​സ് സ്റ്റാ​ൻഡിലെ ഖാ​ദി സൗ​ഭാ​ഗ്യ​യി​ല്‍ ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജ​യ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ള​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളി​ലും ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ റി​ബേ​റ്റ് അ​നു​വ​ദി​ക്കും. ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ള്‍​ക്കു പു​റ​മെ ഗ്രാ​മ​വ്യ​വ​സാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും മേ​ള​യി​ല്‍ ല​ഭ്യ​മാ​കും.

ര​ക്ത​ദാ​ന ക്യാ​മ്പ്
സം​ഘ​ടി​പ്പി​ച്ചു

ചു​ള്ളി​ക്ക​ര: ഗ്രാ​ന്മ ചു​ള്ളി​ക്ക​ര​യു​ടെ പ​ത്താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​സ​ര്‍​ഗോ​ഡ് ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചു​ള്ളി​ക്ക​ര എ​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് രാ​ജ​പു​രം സി​ഐ വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​മോ​ഹ​ന​ന്‍ ചു​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​സൗ​മ്യ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സു​രേ​ഷ് കു​ക്ക​ള്‍, ബ്ല​ഡ് ഡോ​ണേ​ഴ്‌​സ് കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന​ല്‍, ര​തീ​ഷ്, പി.​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.