യു​വ​ജ​ന​സം​ഗ​മ​വും സെ​മി​നാ​റും ന​ട​ത്തി
Tuesday, August 9, 2022 1:25 AM IST
ഭീ​മ​ന​ടി: ക്രി​സ്തു​രാ​ജ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ജ​ന സം​ഗ​മ​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ന്‍റെ ചാ​ല​ക​ശ​ക്തി​യും തി​രു​ത്ത​ല്‍ ശ​ക്തി​യു​മാ​യി മാ​റു​മ്പോ​ഴേ സ​മൂ​ഹം യ​ഥാ​ര്‍​ത്ഥ ദി​ശാ​ബോ​ധം പ്രാ​പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​കു​ന്നും​പു​റം പ​റ​ഞ്ഞു. സെ​ന്‍റ് ജൂ​ഡ്‌​സ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​അ​ഖി​ല്‍ മു​ക്കു​ഴി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍​കി. ഫാ. ​ബി​ബി​ന്‍ ഉ​തു​പ്പാ​ശേ​രി, ജോ​ണ്‍​സ​ണ്‍ ചെ​ത്തി​പ്പു​ഴ, സ​ക്ക​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, സി​സ്റ്റ​ര്‍ റെ​ജീ​ന മാ​ത്യു, സ​ജി​ത്ത് മു​രി​ങ്ങ​നോ​ലി​ല്‍, അ​ബി​ന്‍ വ​ര​ണ​ത്ത്, എ​ബി​ന്‍ ഒ​റീ​ത്താ​യി​ല്‍, അ​മ​യ മ​ട​പ്പാ​ന്തോ​ട്, അ​ല്‍​ഫോ​ന്‍​സ വ​ട്ട​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.