ജ​ല​സം​ഭ​ര​ണി​യി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കാ​ന്‍ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബാ ടീം ​ഇ​റ​ങ്ങി
Tuesday, August 9, 2022 1:25 AM IST
ചെ​റു​വ​ത്തൂ​ര്‍: കാ​ക്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബാ ടീം ​ഇ​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ മ​ല​വെ​ള്ള​ത്തോ​ടൊ​പ്പ​മാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ജ​ല​സം​ഭ​ര​ണി​യി​ല്‍ വ​ന്നു​നി​റ​ഞ്ഞ​ത്.
ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ള​ത്തി​ന്റെ പ​മ്പിം​ഗി​ന് ത​ട​സ്സം നേ​രി​ട്ട​തോ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ദ​മി, പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി പ്ര​തി​ദി​നം ഏ​താ​ണ്ട് 55 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് ഇ​വി​ടെ​നി​ന്നും പ​മ്പ് ചെ​യ്യു​ന്ന​ത്. തൃ​ക്ക​രി​പ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി ര​ക്ഷാ​സേ​ന​യു​ടെ സ്‌​കൂ​ബാ ടീം ​ജ​ല​സം​ഭ​ര​ണി​യി​ലി​റ​ങ്ങി മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കി​യ​തോ​ടെ പ​മ്പിം​ഗ് വീ​ണ്ടും സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി.
രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് കാ​ക്ക​ട​വി​ല്‍ നി​ന്നാ​ണ്.തൃ​ക്ക​രി​പ്പൂ​ര്‍ അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​ന്‍.​ശ്രീ​നാ​ഥ്, മെ​ക്കാ​നി​ക് സ​ത്യ​പാ​ല​ന്‍, സ്‌​കൂ​ബ വി​ദ​ഗ്ധ​രാ​യ കെ.​വി.​പ്ര​കാ​ശ​ന്‍, കെ.​ഗോ​പി, രാ​ജേ​ഷ് പാ​വൂ​ര്‍, ഹോം ​ഗാ​ര്‍​ഡ് അ​ന​ന്ത​ന്‍ എ​ന്നി​വ​ര്‍ ശു​ദ്ധീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.