കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര്‍ ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് ധ​ര്‍​ണ ന​ട​ത്തി
Tuesday, August 9, 2022 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്തേ​ക്ക് സ്വ​കാ​ര്യ കു​ത്ത​ക​ക​ള്‍​ക്ക് ക​ട​ന്നു​വ​രാ​നു​ത​കു​ന്ന വൈ​ദ്യു​തി​നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റില്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വഹിച്ചു.
മ​ഹേ​ഷ് ക​രി​മ്പി​ല്‍, ബി​നോ വ​ര്‍​ഗീ​സ്, കെ.​വി.​ഗോ​പ​കു​മാ​ര്‍, പി. ​ജ​യ​ച​ന്ദ്ര​ന്‍, കെ.​സു​ധീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​ബാ​ല​ച​ന്ദ്ര​ന്‍, കെ.​എം. അ​ജി​ത് കു​മാ​ര്‍, ജ​ലീ​ല്‍ കാ​ര്‍​ത്തി​ക, കെ.​വി.​ജ​ന​ക​ന്‍, എം.​അ​ഷ്‌​റ​ഫ്, കെ.​എ.​റെ​ജി​മോ​ന്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.