റോ​ഡ് നി​ര്‍​മാ​ണം തു​ട​ങ്ങാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം
Tuesday, August 9, 2022 1:25 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​ല​യോ​ര​ജ​ന​ത​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ച്ച ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങാ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള വി​വ​രാ​വ​കാ​ശ രേ​ഖ. ചെ​റു​വ​ത്തൂ​ര്‍-​ന​ല്ലോം​പു​ഴ, ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡ് പ്ര​വൃ​ത്തി​ക​ളു​ടെ 70 ശ​ത​മാ​ന​മെ​ങ്കി​ലും പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം മാ​ത്ര​മേ ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി ഭാ​ഗ​ത്തെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​ജു ജോ​സ​ഫ് മാ​പ്പി​ള​പ​റ​മ്പി​ലി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ കെ​ആ​ര്‍​എ​ഫ്ബി അ​സി.​എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ വ്യ​ക്ത​മാ​ക്കി.

കി​ഫ്ബി​ക്ക് കീ​ഴി​ല്‍ ന​ട​പ്പാ​ക്കു​ന്ന ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക്- പാ​ലാ​വ​യ​ല്‍-​ഭീ​മ​ന​ടി-​മു​ക്ക​ട റോ​ഡ് പ്ര​വൃ​ത്തി 2021 ഓ​ഗ​സ്റ്റി​ലാ​ണ് പി​ഡ​ബ്ല്യു​ഡി​യി​ല്‍ നി​ന്നും കെ​ആ​ര്‍​എ​ഫ്ബി​ക്ക് കൈ​മാ​റി​യ​ത്. നി​ല​വി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​ത​ന്നി​ട്ടു​ള്ള സ​മ​യം ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍ 30 വ​രെ​യാ​ണ്. നേ​ര​ത്തേ സ്റ്റോ​പ് മെ​മ്മോ ന​ല്‍​കി​യി​രു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ഇ​തി​നു​ശേ​ഷം വ​ള​രെ വേ​ഗ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. ചെ​റു​വ​ത്തൂ​ര്‍-​ന​ല്ലോം​പു​ഴ, ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡ് പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​വ​യു​ടെ 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ലു​ട​ന്‍ ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

റോ​ഡ് മു​ഴു​വ​നാ​യും പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​തി​നൊ​പ്പം സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ​യും ക​ലു​ങ്കു​ക​ളു​ടെ​യും നി​ര്‍​മാ​ണ​വും ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ഓ​വു​ചാ​ലു​ക​ളു​ടെ നി​ര്‍​മാ​ണ​വും എ​സ്റ്റി​മേ​റ്റി​ല്‍ പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി ഫോ​ഡി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. റോ​ഡി​നോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​തി തൂ​ണു​ക​ളും ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ളും മാ​റ്റാ​നു​ള്ള തു​ക ഇ​തു​വ​രെ കി​ഫ്ബി​യി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യും ജ​ല അ​ഥോ​റി​റ്റി​യും അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​ഞ്ച​ര മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടാ​റിം​ഗ് വ​ര​ത്ത​ക്ക രീ​തി​യി​ല്‍ ആ​കെ പ​ത്തു​മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് വി​ക​സി​പ്പി​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​മ​യം ന​വം​ബ​ര്‍ 30 വ​രെ​യാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും മ​റ്റു റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി തീ​രാ​റാ​കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ ഈ ​റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യു​ള്ളൂ എ​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ള്‍ ഈ ​സ​മ​യ​പ​രി​ധി​യും നീ​ട്ടി​ന​ല്‍​കാ​നാ​ണ് സാ​ധ്യ​ത. ഇ​തോ​ടെ അ​ടു​ത്ത വ​ര്‍​ഷ​ത്തെ മ​ഴ​ക്കാ​ല​ത്തും നി​ല​വി​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ സ​ഹി​ക്കേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത തീ​രു​മാ​നം

ന​ല്ലോം​പു​ഴ-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​വ​ച്ച​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും കാ​ല്‍​ന​ട​യാ​ത്ര​യ്ക്കു പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ല​മാ​യി നാ​ട്ടു​കാ​രാ​ണ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ മെ​ല്ലെ​പ്പോ​ക്കും ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യു​മാ​ണ് റോ​ഡ് പ​ണി അ​ന​ന്ത​മാ​യി നീ​ളാ​ന്‍ കാ​ര​ണ​മാ​യ​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ഇ​നി എ​ന്നേ​ക്ക് പൂ​ര്‍​ത്തി​യാ​കു​മെ​ന്ന കാ​ര്യം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു ര​ണ്ട് റോ​ഡു​ക​ളു​ടെ പ​ണി 70 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യാ​ലേ ന​ല്ലോം​പു​ഴ - ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ പ​ണി ന​ട​ക്കൂ എ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത തീ​രു​മാ​ന​മാ​ണ്. ഒ​രേ പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന റോ​ഡു​ക​ളി​ല്‍ ഒ​രു ഭാ​ഗ​ത്തോ​ടു മാ​ത്രം തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യും വി​വേ​ച​ന​വും കാ​ണി​ക്കു​ക​യാ​ണ്. ഈ ​റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ണി​ച്ചാ​ല്‍ പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും പ​ണി​യും മ​ന്ദ​ഗ​തി​യി​ലാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​തെ​ങ്കി​ലും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ച്ച് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ മ​ന​സു​വ​യ്ക്ക​ണം.

ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ക്ഷോ​ഭ​ത്തി​ന് ഇ​റ​ങ്ങും

ഒ​രു വി​ക​സ​ന പ്ര​വൃ​ത്തി എ​ത്ര​മാ​ത്രം ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യും അ​ശാ​സ്ത്രീ​യ​മാ​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യും നി​ര്‍​വ​ഹി​ക്കാ​മെ​ന്ന​തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​ണ് ന​ല്ലോം​പു​ഴ- പാ​ലാ​വ​യ​ല്‍- ഓ​ട​ക്കൊ​ല്ലി പൊ​തു​മ​രാ​മ​ത്ത് റോ​ഡ് നി​ര്‍​മാ​ണം. 2019 ല്‍ ​പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഇ​ത്. 2020 ഡി​സം​ബ​റോ​ടെ കി​ഫ്ബി​യും ഉ​പ​ക​രാ​റു​കാ​രു​മെ​ല്ലാം ഫ​ണ്ടു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് പ​ണി ഉ​പേ​ക്ഷി​ച്ചു​പോ​യി. റോ​ഡ് പ്ര​വൃ​ത്തി​ക്കൊ​പ്പം പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​വേ​ണ്ടി ഏ​ണി​ച്ചാ​ല്‍ പാ​ല​വും പൊ​ളി​ച്ചു നീ​ക്കി​യ​തോ​ടെ ന​ല്ലോം​പു​ഴ​യി​ല്‍ നി​ന്നും പാ​ലാ​വ​യ​ല്‍, ഓ​ട​ക്കൊ​ല്ലി, മ​ലാം​ക​ട​വ്, ത​യ്യേ​നി, കാ​വും​ത​ല ഭാ​ഗ​ങ്ങ​ളി​ക്കു​ള്ള യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​യി. ചെ​റു​വ​ത്തൂ​ര്‍ - ചീ​മേ​നി - ന​ല്ലോം​പു​ഴ, ചി​റ്റാ​രി​ക്ക​ല്‍ - ഭീ​മ​ന​ടി റോ​ഡു​ക​ളു​ടെ പ​ണി 70 ശ​ത​മാ​ന​മെ​ങ്കി​ലും പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം മാ​ത്ര​മേ ന​ല്ലോം​പു​ഴ - പാ​ലാ​വ​യ​ല്‍-​ഓ​ട​ക്കൊ​ല്ലി റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ ഈ ​ഭാ​ഗ​ത്തെ റോ​ഡു​ക​ളും ക​ലു​ങ്കു​ക​ളും ര​ണ്ടു​വ​ര്‍​ഷം മു​മ്പേ പൊ​ളി​ച്ചു ക​ള​ഞ്ഞ് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ച​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല.

ഇ​നി പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പ​ണി എ​ന്നു പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് ആ​ര്‍​ക്കും നി​ശ്ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു​വ​രെ ക്ഷ​മാ​പൂ​ര്‍​വം കാ​ത്തി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ക്ഷോ​ഭ​രം​ഗ​ത്ത് ഇ​റ​ങ്ങു​ക​യ​ല്ലാ​തെ മ​റ്റു മാ​ര്‍​ഗ​മി​ല്ലാ​താ​കും.