കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ഇ​ഴ​യു​ന്നു
Monday, August 8, 2022 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ള്‍​ക്കു മെ​ല്ലെ​പ്പോ​ക്ക്. പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട്(​ഡി​പി​ആ​ര്‍) സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ടൂ​റി​സം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.
നൂ​റു​കോ​ടി​യു​ടെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച പ്ര​ഭാ​ക​ര​ന്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. ഇ​തി​ല്‍ മ​റ്റു പ​ല വ​കു​പ്പു​ക​ളും അ​വ​രു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​മ്പോ​ഴാ​ണ് ടൂ​റി​സം വ​കു​പ്പിന്‍റെ പ​ദ്ധ​തി​ക​ള്‍ മാ​ത്രം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ല്‍ നീ​ങ്ങു​ന്ന​ത്. വി​ക​സ​ന പാ​ക്കേ​ജി​ല്‍ പെ​ടു​ത്തി പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നു പ​റ​യാ​ന്‍ ടൂ​റി​സം വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ല്‍ ആ​കെ​യു​ള്ള​ത് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ സ്‌​ക്വ​യ​ര്‍ മാ​ത്ര​മാ​ണ്. കു​മ്പ​ള റൂ​റ​ല്‍ ടൂ​റി​സം പ്രോ​ജ​ക്ട്, ന​മ്പ്യാ​ര്‍​ക്കാ​ല്‍ അ​ണ​ക്കെ​ട്ട് ടൂ​റി​സം പ​ദ്ധ​തി എ​ന്നി​വ​യ്ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. ന​മ്പ്യാ​ര്‍​ക്കാ​ല്‍ അ​ണ​ക്കെ​ട്ട് പ​ദ്ധ​തി ഇ​പ്പോ​ള്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു. തൈ​ക്ക​ട​പ്പു​റം, ക​ണ്‌വതീ​ര്‍​ഥ ബീ​ച്ച്, വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സ്, മ​ല​ബാ​ര്‍ ടൂ​റി​സം ട്രാ​വ​ല്‍ സ​ര്‍​ക്യൂ​ട്ട്, റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം, വീ​ര​മ​ല​ക്കു​ന്ന് വി​ക​സ​നം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നും മേ​യ് മാ​സ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 125 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ല്‍ ടൂ​റി​സം വ​കു​പ്പി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​യ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ മ്യൂ​സി​യം, കോ​ട്ട​ഞ്ചേ​രി ഇ​ക്കോ ടൂ​റി​സം, വീ​ര​മ​ല​ക്കു​ന്ന് ടൂ​റി​സം പ​ദ്ധ​തി, പൊ​സ​ഡി​ഗും​ബെ, കോ​ളി​യാ​ര്‍​മ​ല, കാ​വേ​രി കു​ളം പ​ദ്ധ​തി​ക​ളു​ടെ എ​സ്റ്റി​മേ​റ്റ് അ​ട​ക്ക​മു​ള്ള വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ഏ​പ്രി​ല്‍ 25 നു ​മു​ന്‍​പാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നെ​യും മൂ​ന്നു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ മെ​ല്ലെ​പ്പോ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.