ബ​ളാ​ന്തോ​ടും പ​യ്യ​ച്ചേ​രി വ​ള​വി​ലും രണ്ട് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്
Monday, August 8, 2022 12:46 AM IST
രാ​ജ​പു​രം: ബ​ളാ​ന്തോ​ടും പ​യ്യ​ച്ചേ​രി വ​ള​വി​ലും ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ബ​ളാം​തോ​ട് പാ​ല​ത്തി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്കും ചു​ള്ളി​ക്ക​ര-​കൊ​ട്ടോ​ടി റോ​ഡി​ല്‍ പ​യ്യ​ച്ചേ​രി പ്ലാ​ന്‍റേ​ഷ​ന് സ​മീ​പ​ത്തെ വ​ള​വി​ല്‍ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ കൊ​ട്ടോ​ടി​യി​ലെ അ​നീ​ഷി​നെ മം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​റ്റി. ഇ​വി​ടെ വ​നം​വ​കു​പ്പി​ല്‍​നി​ന്നും അ​നു​മ​തി കി​ട്ടാ​ത്ത​തി​നാ​ല്‍ റോ​ഡ് വീ​തി കു​റ​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വീ​തി കു​റ​ഞ്ഞ റോ​ഡി​ലും വ​ള​വി​ലും അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വേ​ള​യി​ല്‍ ത​ന്നെ വ​ള​വി​ല്‍ വ​നം​വ​കു​പ്പി​ല്‍​നി​ന്നും ഭൂ​മി ഏ​റ്റെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്‍ റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ര്‍​ന്നി​രു​ന്നു.
കു​റ്റി​ക്കോ​ല്‍ പ​ള്ള​ഞ്ചി​യി​ല്‍ നി​ന്നും പാ​ണ​ത്തൂ​രി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പാ​ടേ ത​ക​ര്‍​ന്നു. പു​ഴ​യി​ലേ​ക്ക് മ​റി​യാ​തി​രു​ന്ന​ത് വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കി.