പ​ന​ത്ത​ടി പു​ളിം​കൊ​ച്ചി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം; വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, August 8, 2022 12:46 AM IST
പ​ന​ത്ത​ടി: പു​ളിം​കൊ​ച്ചി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി. ശ​നി​യാ​ഴ്ച രാ​ത്രി പു​ളിം​കൊ​ച്ചി​യി​ലെ ഗം​ഗാ​ധ​ര നാ​യ്ക്, കേ​ശ​വ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ്യാ​പ​ക നാ​ശം വ​രു​ത്തി.
തെ​ങ്ങും ക​മു​കും വാ​ഴ​യു​മ​ട​ക്കം പാ​ടേ ന​ശി​പ്പി​ച്ചു. ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ മ​രു​തോം വ​ന​ത്തി​ല്‍ ത​മ്പ​ടി​ക്കു​ന്ന​ത് ക​ടു​ത്ത ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​മാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഇ​വി​ടെ വൈ​ദ്യു​ത​വേ​ലി നി​ര്‍​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ഒ​രു മാ​സം പോ​ലും കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​റ്റ​കു​റ്റ​പ​ണി​ക​ളും ന​ട​ക്കാ​താ​യ​തോ​ടെ വേ​ലി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. നാ​ട്ടു​കാ​ര്‍ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വേ​ലി ഉ​പ​യോ​ഗ​ക്ഷ​മ​മാ​ക്കാ​നു​ള്ള ഒ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ല്ല. പു​ളിം​കൊ​ച്ചി, താ​ന്നി​ക്ക​ല്‍, വെ​ള്ള​ക്കാ​ട്, ചെ​മ്പം​വ​യ​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​ര്‍ കൃ​ഷി​യും വീ​ടു​മു​പേ​ക്ഷി​ച്ച് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ആ​ന​ശ​ല്യം കാ​ര​ണം പ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​തി​ന​കം ഇ​വി​ടെ​നി​ന്നും മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്.