സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യു​ടെ ഒ​ന്നാം​ഘ​ട്ട ചാ​ര്‍​ജിം​ഗ് മാ​റ്റി
Monday, August 8, 2022 12:46 AM IST
മു​ള്ളേ​രി​യ: കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യു​ടെ ഒ​ന്നാം​ഘ​ട്ട ചാ​ര്‍​ജിം​ഗ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് മാ​റ്റി. ഇ​ന്ന് രാ​വി​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി വേ​ലി​യു​ടെ ചാ​ര്‍​ജിം​ഗ് നി​ര്‍​വ​ഹി​ക്കാ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യാ​ല്‍ മാ​ത്ര​മേ ചാ​ര്‍​ജിം​ഗ് ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു അ​റി​യി​ച്ചു. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ബെ​ള്ള​ക്കാ​ന മു​ത​ല്‍ ഒ​ളി​യ​ക്കൊ​ച്ചി വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്താ​ണ് തൂ​ക്കു​വേ​ലി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഈ ​ഭാ​ഗ​ത്തെ വ​ന​പ്ര​ദേ​ശ​ത്ത് എ​ത്തി​പ്പെ​ടാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രാ​ഴ്ച​യ്ക്ക​കം നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍​കൂ​ടി വേ​ലി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ന്റെ പ്ര​വൃ​ത്തി​യും മ​ഴ മൂ​ലം മു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍, ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ടു​കോ​ടി​യി​ലേ​റെ രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്.