സ്‌​നേ​ഹ​വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും താ​ക്കോ​ല്‍​ദാ​ന​വും ന​ട​ത്തി
Sunday, August 7, 2022 1:02 AM IST
ക​രി​വേ​ട​കം: നെ​ഹ്‌​റു ഗ്ര​ന്ഥാ​ല​യം നി​ര്‍​മി​ച്ച് ന​ല്കി​യ ര​ണ്ടാ​മ​ത്തെ സ്‌​നേ​ഹ വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മ​വും താ​ക്കോ​ല്‍ ദാ​ന​വും ന​ട​ത്തി. ക​രി​വേ​ട​കം തു​ണ്ട​ത്തി​ല്‍ ദേ​വ​സ്യ​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് വീ​ട് നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് എ​മെരിറ്റ​സ് മാ​ര്‍. ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട് സ്‌​നേ​ഹ​വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും നി​ര്‍​വ​ഹി​ച്ചു. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ല്‍ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി. മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചാ​ണ​ക്കാ​ട്ടി​ല്‍, ബ​ന​ഡി​ക്ട​ന്‍ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​സ് കു​ന്നേ​ല്‍, അ​മ്പ​ല​ത്ത​റ സ്‌​നേ​ഹാ​ല​യം സു​പ്പീ​രി​യ​ര്‍ ബ്ര​ദ​ര്‍ ഈ​ശോ​ദാ​സ്, നെ​ഹ്‌​റു ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ ക​ണ്ടോ​ത്ത്, കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, സി​പി​എം പ​ടു​പ്പ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം കെ.​ജെ.​രാ​ജു, ഗ്ര​ന്ഥാ​ല​യം ഭാ​ര​വാ​ഹി​ക​ളാ​യ ജി​റ്റോ തോ​മ​സ്, ജി​ന്‍​സ് കൊ​ല്ലം​കു​ന്നേ​ല്‍, സ​ത്താ​ര്‍ ക​രി​വേ​ട​കം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.