കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​: 211.89 ല​ക്ഷത്തിന്‍റെ കൃ​ഷി നാ​ശം
Sunday, August 7, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത് 211.89 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. വാ​ഴ​കൃ​ഷി​യി​ലാ​ണ് ഏ​റെ ന​ഷ്ടം സം​ഭ​വി​ച്ച​ത്. 6.64 ഹെ​ക്ട​റി​ലാ​യി 299 ക​ര്‍​ഷ​ക​രു​ടെ 16,579 കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഇ​തി​ല്‍​മാ​ത്രം 99.47 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​ല​യ്ക്കാ​ത്ത വാ​ഴ​ക​ള്‍ 3.45 ഹെ​ക്ട​റി​ലാ​യി 7625 എ​ണ്ണം ന​ശി​ച്ചു.

30.50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. 11.92 ഹെ​ക്ട​റി​ല്‍ 4946 ക​മു​കു​ക​ള്‍ ന​ശി​ച്ചു.14.82 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. 12.69 ഹെ​ക്ട​റി​ല്‍ 917 തെ​ങ്ങു​ക​ള്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ന​ശി​ച്ച​തി​ല്‍ 45.85 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

ടാ​പ്പ് ചെ​യ്യു​ന്ന 950 റ​ബ​ര്‍ മ​ര​ങ്ങ​ള്‍ ന​ശി​ച്ച​തി​ല്‍ 4.50 ഹെ​ക്ട​റി​ലാ​യി 19 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ക​ശു​മാ​വ് ഒ​രു ഹെ​ക്ട​റി​ല്‍ 150 എ​ണ്ണം ന​ശി​ച്ചു. 1.50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത് നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ലാ​ണ്. 19.37 ഹെ​ക്ട​റി​ലാ​യി 370 ക​ര്‍​ഷ​ക​ര്‍​ക്ക് 144.5 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഇ​വി​ടെ മാ​ത്രം ഉ​ണ്ടാ​യ​ത്. പ​ര​പ്പ​യി​ലെ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ല്‍ 4.18 ഹെ​ക്ട​റി​ല്‍ 46.54 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്കി​ല്‍ 1.42 ഹെ​ക്ട​റി​ല്‍ 9.12 ല​ക്ഷം രൂ​പ​യു​ടെ​യും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ല്‍ 15.10 ഹെ​ക്ട​റി​ല്‍ 8.87 ല​ക്ഷം രൂ​പ​യു​ടെ​യും കാ​റ​ഡു​ക്ക ബ്ലോ​ക്കി​ല്‍ 0.34 ഹെ​ക്ട​റി​ല്‍ ഒ​രു ല​ക്ഷം രൂ​പ​യു​ടെ​യും കൃ​ഷി നാ​ശ​മു​ണ്ടാ​യി.