പെ​രു​മ​ഴ പെ​യ്തി​ട്ടും വെ​ള്ള​രി​ക്കു​ണ്ടി​ലെ മ​ഴ​യ്ക്ക് ക​ണ​ക്കി​ല്ല
Sunday, August 7, 2022 1:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പ​തി​വി​ലും ക​ന​ത്ത മ​ഴ പെ​യ്ത ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ​യാ​ഴ്ച മു​ഴു​വ​നും. എ​ന്നാ​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ല​ഭി​ച്ച മ​ഴ​യു​ടെ ക​ണ​ക്കു​ക​ള്‍ മാ​ത്രം കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ ഇ​ല്ല. ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്‌​റ്റേ​ഷ​ന്‍ മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന​ടു​ത്തു​ള്ള ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ കൂ​ളി​പ്പാ​റ​യി​ല്‍ ര​ണ്ടു​വ​ര്‍​ഷം മു​മ്പേ സ്ഥാ​പി​ച്ച​താ​ണ്.

എ​ന്നാ​ല്‍ കാ​സ​ര്‍​ഗോ​ട്ടെ​യും ഹോ​സ്ദു​ര്‍​ഗി​ലേ​യു​മൊ​ക്കെ ക​ണ​ക്കു​ക​ള്‍ മു​റ​യ്ക്ക് ല​ഭി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ക്കു​ന്ന താ​ലൂ​ക്കി​ലെ ക​ണ​ക്കു​ക​ള്‍ മാ​ത്രം കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ രേ​ഖ​ക​ളി​ലി​ല്ല.

അ​ന്വേ​ഷി​ച്ചു​നോ​ക്കി​യ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത്, പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ര്‍ സ്റ്റേ​ഷ​നു​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല നി​ശ്ചി​ത കാ​ല​യ​ള​വു​ക​ളി​ലേ​ക്ക് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ക​രാ​ര്‍ കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വെ​ള്ള​രി​ക്കു​ണ്ടി​ലെ ഏ​ജ​ന്‍​സി​യു​ടെ ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ്. ഇ​നി എ​ത്ര മ​ഴ പെ​യ്താ​ലും ഞ​ങ്ങ​ള്‍​ക്ക​റി​യേ​ണ്ട​തി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വ​ര്‍ അ​പ്പോ​ള്‍ ത​ന്നെ പ​ണി നി​ര്‍​ത്തി പൊ​ടി​യും ത​ട്ടി പോ​വു​ക​യും ചെ​യ്തു. ക​രാ​ര്‍ പു​തു​ക്കു​ന്ന​തി​നു​ള്ള ക​ട​ലാ​സു​പ​ണി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഈ ​മാ​സം 31 നു ​മു​മ്പ് ഇ​തേ ഏ​ജ​ന്‍​സി​ക്കോ മ​റ്റാ​ര്‍​ക്കെ​ങ്കി​ലു​മോ പു​തി​യ ക​രാ​ര്‍ ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​പ്പോ​ഴേ​ക്കും പ്ര​ധാ​ന​പ്പെ​ട്ട മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞു​പോ​കു​മെ​ന്നു മാ​ത്രം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത മ​ഴ​യൊ​ന്നും രേ​ഖ​പ്പെ​ടു​ത്താ​ത്ത​തു​കൊ​ണ്ട് അ​വ​സാ​നം കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ക​ണ​ക്കി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ഴ​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട താ​ലൂ​ക്കു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ടി​നെ പെ​ടു​ത്തി​യാ​ലും അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് സാ​രം.