ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ 13 മു​ത​ല്‍
Sunday, August 7, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രും ഗു​രു​ത​ര ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​മാ​യ കു​ട്ടി​ക​ളു​ടെ സാ​മൂ​ഹ്യ, ആ​രോ​ഗ്യ, സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്നു. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ ക്യാ​മ്പ് 13ന് ​ബോ​വി​ക്കാ​ന​ത്തെ ത​ണ​ല്‍ മാ​തൃ​ക ശി​ശു പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ല്‍ സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യ വ​ള​ര്‍​ച്ച​ക്കു​റ​വ്, ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍, പ​ഠ​ന​വൈ​ക​ല്യം, അ​പ​സ്മാ​രം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​ങ്ങ​നെ ക​ണ്ടെ​ത്തു​ന്ന​വ​രു​ടെ വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, പു​ന​ര​ധി​വാ​സം, ഭി​ന്ന​ശേ​ഷി​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ ശാ​ക്തീ​ക​ര​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കും. മു​ളി​യാ​ര്‍, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് ഈ ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം. 949564404 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍, ന്യൂ​റോ​ള​ജി​സ്റ്റ്, മാ​ന​സി​ക രോ​ഗം, അ​സ്ഥി​രോ​ഗം, പ​ല്ല്, നേ​ത്ര രോ​ഗ വി​ദ​ഗ്ധ​ര്‍, ഇ​എ​ന്‍​ടി, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​വി​ധ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ്, സ്പെ​ഷ്യ​ല്‍ എ​ജ്യൂ​ക്കേ​റ്റ​ര്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍, കൗ​ണ്‍​സ​ല​ര്‍​മാ​ര്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​രു​ടെും സേ​വ​നം ക്യാ​മ്പി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. പൂ​ര്‍​ണ​മാ​യും കി​ട​പ്പി​ലാ​യ ആ​ളു​ക​ള്‍​ക്ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചാ​ല്‍ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കും.