ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന്
Sunday, August 7, 2022 1:02 AM IST
കാ​സ​ര്‍​ഗോ​ഡ്: മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ലും അ​പേ​ക്ഷ​ക​ളി​ലും തീ​ര്‍​പ്പ് ക​ല്പി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​ങ്കെ​ടു​ക്കു​ന്ന 'വാ​ഹ​നീ​യം-2022' പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ക്കും. ച​ട​ങ്ങി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നേ​രി​ട്ട് പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും.

ജി​ല്ല​യി​ലെ എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കേ​ണ്ട പ​രാ​തി​ക​ള്‍ ഈ ​മാ​സം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, വെ​ള്ള​രി​ക്കു​ണ്ട് ആ​ര്‍​ടി​ഒ ഓ​ഫീ​സു​ക​ളി​ല്‍ ന​ല്‍​കാം.

ആ​ര്‍.​സി, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, പെ​ര്‍​മി​റ്റ് മു​ത​ലാ​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും സ​മ​ര്‍​പ്പി​ക്കാം. ത​പാ​ലി​ല്‍ അ​യ​ച്ച് ഉ​ട​മ​സ്ഥ​ര്‍ കൈ​പ്പ​റ്റാ​തെ മ​ട​ങ്ങി വ​ന്ന രേ​ഖ​ക​ളും അ​ദാ​ല​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ആ​ര്‍​ടി​ഒ എ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. ഫോ​ണ്‍: കാ​സ​ര്‍​ഗോ​ഡ് - 04994 255290, 9495831697. കാ​ഞ്ഞ​ങ്ങാ​ട് - 0467 2207766, 9847696411. വെ​ള്ള​രി​ക്കു​ണ്ട് 0467 2986042, 9847328257.