വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ചേ​ര്‍​ന്നു
Saturday, August 6, 2022 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. ഷോ​ണി കെ. ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി ഫാ.​തോ​മ​സ് ക​ള​ത്തി​ല്‍, പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ബീ​ന ബേ​ബി, റീ​ജ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡൈ​നി​ഷ് എം​എ​സ്എം​ഐ, ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​നി​ത എ​ഫ്‌​സി​സി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നു ജി​ന്‍​സ​ണ്‍, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു.

വി​ശ്വ​ഗു​രു ഭാ​ര​തം
ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്

പെ​രി​യ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല സോ​ഷ്യ​ല്‍ വ​ര്‍​ക്ക് പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ശ്വ​ഗു​രു ഭാ​ര​തം എ​ന്ന പേ​രി​ല്‍ ര​ണ്ടു​ദി​വ​സ​ത്തെ ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സി​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ന്‍ അ​പ്രോ​ച്ച​സ് ടു ​ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഐ​സി​എ​സ് എ​സ്ആ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്ത ോടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വി.സി. പ്രഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു ഉ​ദ്ഘാ​ട​നം ചെ​യ്തു.