കാ​റ​ഡു​ക്ക​യി​ലെ സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യു​ടെ ഒ​ന്നാംഘ​ട്ട ചാ​ര്‍​ജിം​ഗ് എ​ട്ടി​ന്
Saturday, August 6, 2022 12:49 AM IST
മു​ള്ളേ​രി​യ: കാ​ട്ടാ​ന​ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ മ​ല​യോ​ര​ത്തി​ന് തെ​ല്ലൊ​രാ​ശ്വാ​സ​മാ​യി കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍​മി​ച്ച സൗ​രോ​ര്‍​ജ തൂ​ക്കു​വേ​ലി​യു​ടെ ഒ​ന്നാം ഘ​ട്ടം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്നു. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ബെ​ള്ള​ക്കാ​ന മു​ത​ല്‍ ഒ​ളി​യ​ക്കൊ​ച്ചി വ​രെ​യു​ള്ള ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്ത് പൂ​ര്‍​ത്തി​യാ​യ തൂ​ക്കു​വേ​ലി​യു​ടെ ചാ​ര്‍​ജിം​ഗ് എ​ട്ടി​ന് രാ​വി​ലെ 11 ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​വ​ഹി​ക്കും. ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​ബി​ജു, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​ധ​നേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.
തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 15ഓ​ടു​കൂ​ടി​ത്ത​ന്നെ നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍​ക്കൂ​ടി തൂ​ക്കു​വേ​ലി​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു​വും ഡി​എ​ഫ്ഒ പി.​ബി​ജു​വും അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക, മു​ളി​യാ​ര്‍, ബേ​ഡ​ഡു​ക്ക, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വ​നം​വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ദേ​ലം​പാ​ടി, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വ​നാ​തി​ര്‍​ത്തി​യി​ല്‍ ആ​കെ 29 കി.​മീ നീ​ള​ത്തി​ലാ​ണ് സൗ​രോ​ര്‍​ജ വേ​ലി നി​ര്‍​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ല്‍ വേ​ലി നി​ര്‍​മി​ക്കു​ന്ന​തി​നാ​യി 60 ല​ക്ഷം രൂ​പ വ​നം​വ​കു​പ്പ് കൈ​മാ​റി. ബാ​ക്കി​യു​ള്ള 21 കി​ലോ​മീ​റ്റ​ർ ദൂ​രം തൂ​ക്കു​വേ​ലി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള തു​ക ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷ​വും മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക, ബേ​ഡ​ഡു​ക്ക, ദേ​ലം​പാ​ടി, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​ഞ്ചു ല​ക്ഷം രൂ​പ വീ​ത​വും ഇ​തി​നാ​യി ന​ല്‍​കും. ഇ​തോ​ടൊ​പ്പം ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ഇ​ത് ഒ​രു മാ​തൃ​കാ പ​ദ്ധ​തി​യാ​യി പ​രി​ഗ​ണി​ച്ച് 66 ല​ക്ഷം രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.