ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സി​ന് സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, August 6, 2022 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ഥ​മ ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സി​ന് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. സം​സ്ഥാ​ന സി​ല​ബ​സ് സ്‌​കൂ​ളു​ക​ള്‍​ക്കൊ​പ്പം സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, ന​വോ​ദ​യ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് സ്‌​കൂ​ള്‍ ഗെ​യിം​സ് ന​ട​ത്തു​ക.
25 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​രം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ച്ച് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ധാ​ര​ണ. സം​ഘാ​ട​ക​സ​മി​തി യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി.​ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​കെ രാ​ജ​ശേ​ഖ​ര​ന്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ. സൈ​മ, ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ല്‍, എം.​രാ​ഘ​വ​ന്‍, ജ​ലീ​ല്‍, മ​ധു​സൂ​ദ​ന​ന്‍, അ​ജ​യ​കു​മാ​ര്‍ നെ​ല്ലി​ക്കാ​ട്ട്, പ്ര​വീ​ണ്‍ കു​മാ​ര്‍, ടി.​കെ.​നാ​രാ​യ​ണ​ന്‍, കെ.​എം. ബ​ല്ലാ​ള്‍, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം.​അ​ച്യു​ത​ന്‍, ട്ര​ഷ​റ​ര്‍ വി.​വി. വി​ജ​യ​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​നാ​യി ടി.​വി.​ബാ​ല​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യി എം.​അ​ച്യു​ത​ന്‍, ട്ര​ഷ​റ​റാ​യി എം.​രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.