മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന നി​ര്‍​മാ​ണ​ത്തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്കും മു​ന്‍​ഗ​ണ​ന
Friday, August 5, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി. 286 പു​തി​യ പ​ദ്ധ​തി​ക​ളു​ള്‍​പ്പെ​ടെ ആ​കെ 490 പ​ദ്ധ​തി​ക​ളാ​ണ് ഈ ​വ​ര്‍​ഷം ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും വി​വി​ധ ത​രം മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​നും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​ക​ളി​ല്‍ മു​ന്‍​ഗ​ണ​ന.ച​ക്ക​യി​ല്‍ നി​ന്നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ച​ക്ക ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ന് രൂ​പം ന​ല്‍​കും. 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ നേ​ന്ത്ര​ക്കാ​യ മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന സം​സ്‌​ക​ര​ണ വി​പ​ണ​ന കേ​ന്ദ്ര​വും സ്ഥാ​പി​ക്കും. പ​ഴം, പ​ച്ച​ക്ക​റി സം​സ്‌​ക​ര​ണ​ത്തി​ന് ശീ​തീ​ക​ര​ണ സം​വി​ധാ​നം ഒ​രു​ക്കും.
ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ ര​ക്ഷി​താ​ക്ക​ളാ​യ വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. കാ​ഴ്ച വൈ​ക​ല്യം ഉ​ള്ള​വ​ര്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കും.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കാ​ന്‍​സ​ര്‍ ലാ​ബ് സ​ജ്ജീ​ക​രി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് കൂ​ടു​ത​ല്‍ സ്ഥ​ലം വാ​ങ്ങും. വ​നി​താ ഫി​റ്റ്‌​ന​സ് സെ​ന്‍റ​റും യോ​ഗ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും ആ​രം​ഭി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കും. സേ​ന​ക​ളി​ല്‍ ജോ​ലി തേ​ടു​ന്ന പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്ക് കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കും. പ്രാ​ദേ​ശി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ക​ല്ല്, പാ​ള പ്ലേ​റ്റ് നി​ര്‍​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം ന​ല്‍​കും. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് പ്ര​ത്യേ​കം പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കും. മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്‍​ട്ര​ന്‍​സ് പ​രി​ശീ​ല​നം ന​ല്‍​കും.
കു​ള​ങ്ങ​ളു​ടെ​യും പ​ള്ള​ങ്ങ​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി സ​രോ​വ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കും. ക​യ്യൂ​ര്‍-​ചീ​മേ​നി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, പി​ലി​ക്കോ​ട്, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഗ്രാ​മീ​ണ ച​ന്ത​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് വി​ശ​ദ​വി​വ​ര റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കും. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ല്‍ പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്‌​കി​ല്‍ പാ​ര്‍​ക്ക് സ്ഥാ​പി​ക്കും.
കാ​യി​ക മേ​ഖ​ല​യി​ല്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ ദ്രോ​ണ ഫി​നി​ഷിം​ഗ് സ്‌​കൂ​ള്‍ സ്ഥാ​പി​ക്കും. ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​താ പ​ദ്ധ​തി​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​നും ഭി​ന്ന​ശേ​ഷി-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ക്രാ​ഫ്റ്റ് വി​ല്ലേ​ജ് രൂ​പീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കും. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​നാ​ണ് വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​ത്. ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്.​മാ​യ, ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ് പാ​ദൂ​ര്‍, വി.​വി.​ര​മേ​ശ​ന്‍, കെ.​പി.​വ​ത്സ​ല​ന്‍, ജോ​മോ​ന്‍ ജോ​സ്, സി.​ജെ.​സ​ജി​ത്ത്, കെ.​ശ​കു​ന്ത​ള, സ​ര്‍​ക്കാ​ര്‍ നോ​മി​നി സി. ​രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.