വി​വേ​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ നാ​ട് കൈ​കോ​ര്‍​ക്കു​ന്നു
Friday, August 5, 2022 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര പാ​ക്ക​ത്തെ പ്ര​മോ​ദ് - ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പ​ത്തു വ​യ​സു​കാ​രി വി​വേ​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ കൈ​കോ​ര്‍​ക്കു​ന്നു. ത​ലാ​സീ​മി​യ​യെ​ന്ന അ​പൂ​ര്‍​വ രോ​ഗം പി​ടി​പെ​ട്ട കു​ട്ടി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ മ​ജ്ജ മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് വ​ഴി​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.
വ​ള​ര്‍​ച്ച​യ്ക്ക​നു​സ​രി​ച്ച് ശ​രീ​ര​ത്തി​ല്‍ ര​ക്ത​ത്തി​ന്‍റെ അ​ള​വ് കൂ​ടാ​ത്ത​താ​ണ് പ്ര​ശ്‌​നം. ഒ​ന്ന​ര വ​യ​സു​മു​ത​ല്‍ തു​ട​ങ്ങി​യ​താ​ണ് അ​സു​ഖം. മാ​സം​തോ​റും ര​ക്തം ന​ല്‍​കു​ക​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഇ​ത് പ​ത്തു​ദി​വ​സ​ത്തി​ന്‍റെ ഇ​ട​വേ​ള​യി​ലാ​യി. ഇ​നി മ​ജ്ജ മാ​റ്റി​വ​യ്ക്കു​ക​യേ നി​ര്‍​വാ​ഹ​മു​ള്ളൂ എ​ന്നാ​ണ് വി​വേ​ക​യെ ചി​കി​ത്സി​ക്കു​ന്ന ബം​ഗ​ളൂ​രു നാ​രാ​യ​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ച​ത്. അ​മ്മ ബി​ന്ദു ത​ന്നെ​യാ​ണ് മ​ജ്ജ ന​ല്‍​കു​ന്ന​ത്. 50 ല​ക്ഷം രൂ​പ​യാ​ണ് ശ​സ്ത്ര​ക്രി​യാ ചെ​ല​വ്.മൂ​ന്നു​വ​ര്‍​ഷം മു​മ്പ് റോ​ഡ​രി​കി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ പ്ര​മോ​ദി​ന് ഇ​പ്പോ​ഴും ശ​രി​യാ​യി ന​ട​ക്കാ​നാ​കി​ല്ല. മു​ച്ച​ക്ര സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച് ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഏ​ക വ​രു​മാ​ന​മാ​ര്‍​ഗം.
കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും വേ​ഗം തു​ക ക​ണ്ടെ​ത്തി വി​വേ​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും ത​ന്നാ​ലാ​വു​ന്ന സ​ഹാ​യം ചെ​യ്തു​ത​ര​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​മ​ണി​ക​ണ്ഠ​ന്‍, എം.​അ​മ​ര്‍ ഖാ​ന്‍, എ.​ഷാ​ഹി​ബ, നാ​ദ് അ​ബ്ദു​റ​ഹ്‌​മാ​ന്‍, നൗ​ഷാ​ദ് പു​തി​യ​തെ​രു, യൂ​സ​ഫ് ക​ണ്ടോ​ത്ത്, വി​വേ​ക​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ബി​ന്ദു, പ്ര​മോ​ദ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. അ​ക്കൗ​ണ്ട് ന​മ്പ​ര്‍ 502000 60841022, ഐ​എ​ഫ്എ​സ്‌​സി കോ​ഡ് എ​ച്ച്ഡി​എ​ഫ്‌​സി0001526, പേ​ര് ബി​ന്ദു നാ​രാ​യ​ണ​ന്‍ കെ.​വി. ബാ​ങ്ക് എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് കാ​ഞ്ഞ​ങ്ങാ​ട്. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍ 9744436926.