ചി​റ്റാ​രി​ക്കാ​ല്‍ - ഭീ​മ​ന​ടി റോ​ഡ് ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചു
Friday, August 5, 2022 1:06 AM IST
ഭീ​മ​ന​ടി: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പാ​തി​വ​ഴി​യി​ലാ​യ​തു​മൂ​ലം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ ചി​റ്റാ​രി​ക്കാ​ല്‍-​ഭീ​മ​ന​ടി റോ​ഡ് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി സ​ന്ദ​ര്‍​ശി​ച്ചു. ചി​റ്റാ​രി​ക്കാ​ല്‍ മു​ത​ല്‍ ന​ര്‍​ക്കി​ല​ക്കാ​ട് വ​രെ 10 കി​ലോ​മീ​റ്റ​റോ​ളം ദൂ​രം സ​ഞ്ച​രി​ച്ച് ക​ള​ക്ട​ര്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. നാ​ട്ടു​കാ​രോ​ടും വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ബ​സു​ട​മ​ക​ളോ​ടും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

വെ​ള്ള​രി​ക്കു​ണ്ട് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ മേ​ഴ്സി​ക്കു​ട്ടി സാ​മു​വ​ല്‍, പി​ഡ​ബ്ല്യൂ​ഡി, കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ന്നെ അ​സാ​ധ്യ​മാ​യ നി​ല​യാ​ണ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ കു​ന്നും​കൈ വ​ഴി​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ റൂ​ട്ട് മാ​റി ഓ​ടി​യ​തി​ന്‍റെ പേ​രി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ബ​സു​ക​ള്‍​ക്ക് ഭീ​മ​മാ​യ പി​ഴ ചു​മ​ത്തു​ക​യും തു​ട​ര്‍​ന്ന് ബ​സു​ക​ള്‍ സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി സ​മ​രം തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.