14 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് കൂ​ടി അം​ഗീ​കാ​രം
Thursday, August 4, 2022 1:15 AM IST
കാ​സ​ർ​ഗോ​ഡ്: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പ് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ 14 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ച പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി, പി​ലി​ക്കോ​ട് , വ​ലി​യ​പ​റ​മ്പ, ചെ​ങ്ക​ള , ചെ​മ്മ​നാ​ട്, മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍, പ​ട​ന്ന , കോ​ടോം-​ബേ​ളൂ​ര്‍, പ​ന​ത്ത​ടി, ബെ​ള്ളൂ​ര്‍, കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മ​ഞ്ചേ​ശ്വ​രം, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. ഗ്രാ​മീ​ണ ടൂ​റി​സം പ​ദ്ധ​തി, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, പ​ച്ച​ക്ക​റി, തെ​ങ്ങ് കൃ​ഷി വി​ക​സ​നം, വ​നി​താ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ , ജ​ല സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ള്‍​ക്കും വ​നി​താ ഘ​ട​ക പ​ദ്ധ​തി​ക​ള്‍​ക്കും പ്ര​ത്യേ​കം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും.
തൊ​ഴി​ല​വ​സ​രം വ​ര്‍​ധി​പ്പി​ക്ക​ല്‍, മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം, സ്വ​യം തൊ​ഴി​ല്‍ പ്രോ​ത്സാ​ഹ​നം , ഉ​പ ജീ​വ​ന സു​ര​ക്ഷ , വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സി​ന് ധ​ന​സ​ഹാ​യം എ​ന്നി​വ​യ്ക്കാ​യി വി​വി​ധ പ​ദ്ധ​തി​ക​ള്‍ പ​ര​പ്പ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ട​പ്പ് വ​ര്‍​ഷം ന​ട​പ്പി​ലാ​ക്കും. പ​ട്ടി​ക വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​പാ​ടി​യാ​യി സ​ഞ്ജീ​വ​നി പ​ദ്ധ​തി നൂ​ത​ന പ​ദ്ധ​തി​യാ​യി പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ച്ചു. ഗ്രാ​മീ​ണ ടൂ​റി​സം-​വ്യ​വ​സാ​യ പ​ദ്ധ​തി​ക​ള്‍​ക്ക് സ്ഥ​ലം ക​ണ്ടെ​ത്ത​ല്‍ ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്ക് സ്ഥ​ലം ക​ണ്ടെ​ത്ത​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് നൂ​ത​ന പ​ദ്ധ​തി​ക​ളാ​യി മു​ന്നോ​ട്ട്‌​വ​ച്ച​ത്. തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ , അ​തി​ദ​രി​ദ്ര​ര്‍​ക്കു​ള്ള സേ​വ​നം, വീ​ടു​ക​ളി​ല്‍ ബ​യോ​ക​മ്പോ​സ്റ്റ് , നെ​ല്‍​കൃ​ഷി വി​ക​സ​നം തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന. വാ​തി​ല്‍​പ്പ​ടി സേ​വ​നം , വ​നി​താ ഗ്രൂ​പ്പ് സം​ഘ​ങ്ങ​ള്‍​ക്കു​ള്ള സ്വ​യം തൊ​ഴി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ലാ​പ്ടോ​പ്പ് വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ച്ചു. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ത​യ്കോ​ണ്‍​ഡോ പ​രി​ശീ​ല​നം , ഞ​ങ്ങ​ളും നെ​ല്‍​കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ വ​ള്ള​വും വ​ല​യും വി​ത​ര​ണം, പ​ച്ച​ക്ക​റി, തെ​ങ്ങ് കൃ​ഷി , വ​നി​താ തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വ​ലി​യ പ​റ​മ്പ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കും. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പോ​ഷ​കാ​ഹാ​ര കി​റ്റ് വി​ത​ര​ണം , അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പോ​ഷ​കാ​ഹാ​ര വി​ത​ര​ണം തു​ട​ങ്ങി പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ട്‌​വ​യ്ക്കെു​ന്ന​ത്.
അ​ക്കേ​ഷ്യ ഫ്രീ ​ചെ​മ്മ​നാ​ട്, ഓ​പ്പ​ണ്‍ ജിം, ​ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത തു​ട​ങ്ങി​യ​വ നൂ​ത​ന പ​ദ്ധ​തി​ക​ളാ​യി ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ടു​വ​ച്ചു.​വ​നി​ത​ക​ള്‍​ക്ക് ഷീ ​ടാ​ക്സി , ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, ഗ്രാ​മീ​ണ ടൂ​റീ​സം തു​ട​ങ്ങി​യ​വ പ​ദ്ധ​തി​ക​ള്‍ മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കും.
ജ​ല സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ടു​വ​ള​ര്‍​ത്ത​ല്‍ , അ​ക്കേ​ഷ്യ ര​ഹി​ത പ​ട​ന്ന , തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ നൂ​ത​ന പ​ദ്ധ​തി​ക​ളാ​യി പ​ട​ന്ന പ​ഞ്ചാ​യ​ത്ത് അ​വ​ത​രി​പ്പി​ച്ചു. തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍​ക്കും ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കും മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നും വാ​തി​ല്‍​പ്പ​ടി സേ​വ​ന​ത്തി​നു​മാ​യി കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും.
തൊ​ഴി​ല്‍ സം​രം​ഭം , തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം , ഉ​പ​ജീ​വ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ല്‍ , മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം , വൃ​ക്ക രോ​ഗി​ക​ള്‍​ക്ക് ഡ​യാ​ലി​സി​സി​ന് ധ​ന​സ​ഹാ​യം , തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് പ​ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് സ്‌​കോ​ള​ര്‍​ഷി​പ്പ് , വ​നി​ത​ക​ള്‍​ക്ക് തു​ണി സ​ഞ്ചി , എ​ല്‍.​ഇ.​ഡി ബ​ള്‍​ബ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ക.
വ​നി​താ ഘ​ട​ക പ​ദ്ധ​തി​ക​ള്‍​ക്കും ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ള്‍​ക്കും പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തി​നൊ​പ്പം അ​തി​ദാ​രി​ദ്ര്യം നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നും വാ​തി​ല്‍​പ്പ​ടി സേ​വ​ന​ത്തി​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കും.