മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സൗ​ജ​ന്യ സേ​വ​നം
Wednesday, July 6, 2022 12:53 AM IST
കാ​സ​ർ​ഗോ​ഡ്: മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് കി​ട്ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യ​തി​നാ​ലും, സ​മൂ​ഹ​ത്തി​ല്‍ മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള വി​മു​ഖ​ത ഇ​ന്നും നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും, എ​ല്ലാമാ​സ​വും ര​ണ്ടാം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടുവ​രെ കാ​സ​ര്‍​കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സി​ല്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സൗ​ജ​ന്യ സേ​വ​നം ല​ഭി​ക്കും. ജൂ​ലൈ എ​ട്ടി​ന് സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഏ​ഴി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04994 256 266, 9446270127.

തു​ക അ​നു​വ​ദി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ 14.80 ല​ക്ഷം രൂ​പ ഭ​ര​ണാ​നു​മ​തി ന​ല്‍​കി. ക​ടു​ക്കാ​തു​ണ്ടി ക​മ്യൂ​ണി​റ്റി ഹാ​ള്‍, ചാ​ള​ക്ക​ട​വ്, പു​ളി​ക്കാ​ല്‍, വൈ​നി​ങ്ങാ​ല്‍(മ​ടി​ക്കൈ), എ​രു​മ​ക്കു​ളം (കോ​ടോം-​ബേ​ളൂ​ര്‍), അ​തി​ഞ്ഞാ​ല്‍​പ​ള്ളി പ​രി​സ​രം(അ​ജാ​നൂ​ര്‍), പാ​ട്ടാ​ക്ക​ല്‍ ജം​ഗ്ക്ഷ​ന്‍, ല​ക്ഷ്മി ന​ഗ​ര്‍(കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി ആ​റു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്കും.