ചി​റ്റാ​രി​ക്കാ​ലി​ലെ വൈ​ദ്യു​തി​മു​ട​ക്കം: വ്യാ​പാ​രി​ക​ള്‍ മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി
Wednesday, July 6, 2022 12:53 AM IST
ചി​റ്റാ​രി​ക്കാ​ല്‍: ന​ല്ലോം​പു​ഴ വൈ​ദ്യു​തി സെ​ക്ഷ​നു കീ​ഴി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥി​ര​മാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തി​നെ​തി​രെ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചി​റ്റാ​രി​ക്കാ​ല്‍ യൂ​ണി​റ്റ് വൈ​ദ്യു​തി​മ​ന്ത്രി കെ.​ കൃ​ഷ്ണ​ന്‍​കു​ട്ടി​ക്ക് പ​രാ​തി ന​ല്‍​കി. വ​ര്‍​ഷ​ത്തി​ല്‍ എ​ണ്‍​പ​തി​ലേ​റെ ദി​വ​സം അ​റ്റ​കു​റ്റ പ​ണി​ക​ളു​ടെ പേ​രി​ല്‍ ദി​വ​സം മു​ഴു​വ​ന്‍ വൈ​ദ്യു​തി മു​ട​ങ്ങാ​റു​ണ്ട്.
മ​റ്റു ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യു​ള്ള സ​മ​യ​ത്ത് മു​ട​ക്കം കൂ​ടാ​തെ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ചെ​റു​പു​ഴ​യി​ലെ സ​ബ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും കേ​വ​ലം ഏ​ഴു കി​ലോ​മീ​റ്റ​ര്‍ ദൂ​രം മാ​ത്ര​മാ​ണ് ഇ​വി​ടേ​ക്കു​ള്ള​ത്.
വൈ​ദ്യു​തി​യെ ആ​ശ്ര​യി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ വ്യ​വ​സാ​യ​ങ്ങ​ളും കൂ​ള്‍​ബാ​ര്‍, കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജ്, മി​ല്ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണ്‍ പ​രി​ധി​യി​ല്‍ പോ​ലും നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​നി​ൽപി​നെ​യും നി​ര​വ​ധി പേ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ല​യാ​ണെ​ന്ന് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ന്‍ ജോ​സ​ഫും സെ​ക്ര​ട്ട​റി ഷി​ജോ മാ​ത്യു​വും സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.