മാ​ല​ക്ക​ല്ലി​ൽ വൈ​എം​സി​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Wednesday, July 6, 2022 12:53 AM IST
രാ​ജ​പു​രം: മാ​ല​ക്ക​ല്ല് കേ​ന്ദ്രീ​ക​രി​ച്ച് ക​ള​ളാ​ർ പ​ഞ്ചാ​യ​ത്തി​ല്‍ വൈ​എം​സി​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. സ​ബ് റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ തോം​സ​ൺ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജോ​യ് ക​ള​രി​ക്ക​ൽ, ബാ​ബു തോ​മ​സ്, ജോ​യി ക​ല്ലു​മാ​ടി, അ​ജീ​ഷ് പ​റ​യ​ടം, സെ​ന്‍റി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​നീ​ഷ് തോ​മ​സ് വാ​ണി​യം പു​ര​യി​ട​ത്ത്, വി​ൽ​സ​ൺ മാ​വേ​ലി​ൽ, ബെ​ന്നി തെ​ങ്ങും​പ​ള്ളി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഏ​ബ്ര​ഹാം ക​ടു​തോ​ടി സ്വാ​ഗ​ത​വും ജ​യിം​സ് അ​റ​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഏ​ബ്ര​ഹാം ക​ടു​തോ​ടി(പ്ര​സി​ഡ​ന്‍റ്), പി.​സി ബേ​ബി പ​ള്ളി​ക്കു​ന്നേ​ൽ(വൈ​സ് പ്ര​സി​ഡ​ന്‍റ്), എ.​കെ.​ ജ​യിം​സ് അ​റ​യ്ക്ക​ൽ(സെ​ക്ര​ട്ട​റി), സ​ത്യ​ൻ ജോ​സ​ഫ് ക​ന​ക​മൊ​ട്ട(ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടോ​മി നെ​ടും​തൊ​ടി(ട്ര​ഷ​റ​ര്‍).