സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Wednesday, July 6, 2022 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു​കൊ​ണ്ട് സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഡോ.​ ബി.​ആ​ര്‍.​ അം​ബേ​ദ്ക​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തോ​ടെ എ​ഴു​ത​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ക​ള്ള​ന്മാ​ര്‍​ക്കും അ​ഴി​മ​തി​ക്കാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും ബ്രി​ട്ടീ​ഷു​കാ​ര്‍ പ​റ​ഞ്ഞു​കൊ​ടു​ത്ത പ്ര​കാ​രം എ​ഴു​തി​യ​താ​ണെ​ന്നും പ്ര​സ്താ​വി​ച്ച സ​ജി ചെ​റി​യാ​നെ മ​ന്ത്രി​സ്ഥാ​ന​ത്തു നി​ന്നും എം​എ​ല്‍​എ സ്ഥാ​ന​ത്തു നി​ന്നും അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കാ​ട്ടു​മാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​നാ​ഥ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, ഇ​സ്മ​യി​ല്‍ ചി​ത്താ​രി, വി​നോ​ദ് ക​ള്ളാ​ര്‍, അ​ഖി​ല്‍ അ​യ്യ​ങ്കാ​വ്, ബി.​ ബി​നോ​യ്, ഉ​നൈ​സ് ബേ​ഡ​കം, യൂ​സ​ഫ് കോ​ട്ട​ക്കാ​ല്‍, രാ​ജി​ക ഉ​ദു​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ച്ച്.​ആ​ര്‍. ​വി​നീ​ത്, ഷി​ബി​ന്‍ ഉ​പ്പി​ലി​ക്കൈ, കൃ​ഷ്ണ​ലാ​ല്‍ തോ​യ​മ്മ​ല്‍, ത​സ്രീ​ന, ഷി​ഹാ​ബ് കാ​ര്‍​ഗി​ല്‍ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.