പാ​ണ​ത്തൂ​രി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​യ പാ​റ​ക്ക​ല്ല് നാ​ട്ടു​കാ​ര്‍ പൊ​ട്ടി​ച്ചു​നീ​ക്കി
Wednesday, July 6, 2022 12:53 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍ പാ​റ​ക്ക​ട​വി​ല്‍ മ​ല​യ്ക്കു മു​ക​ളി​ല്‍ ഭീ​ഷ​ണി​യാ​യി നി​ന്ന കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ല് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ നാ​ട്ടു​കാ​ര്‍ പൊ​ട്ടി​ച്ചു​നീ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ദീ​പി​ക വാ​ര്‍​ത്ത​യെ തു​ട​ര്‍​ന്ന് നേ​ര​ത്തേ വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​റ നി​ന്നി​രു​ന്ന സ്ഥ​ല​ത്തി​ന് തൊ​ട്ടു​താ​ഴെ​യു​ള്ള റോ​സ​മ്മ ന​ടു​വി​ലേ​മു​റി, സു​നി പാ​റ​ക്ക​ട​വ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് മാ​റ്റി താ​മ​സി​പ്പി​ച്ചി​രു​ന്നു.

നേ​ര​ത്തേ ചെ​റു​താ​യി ഇ​ള​കി നി​ന്നി​രു​ന്ന പാ​റ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ നേ​രി​യ ഭൂ​ച​ല​ന​ത്തെ​യും മ​ഴ​യെ​യും തു​ട​ര്‍​ന്നാ​ണ് കൂ​ടു​ത​ല്‍ ഇ​ള​ക്കം ത​ട്ടി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ്, ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ നാ​ട്ടു​കാ​ര്‍ ത​ന്നെ ക​ല്ല് പൂ​ര്‍​ണ​മാ​യും ഇ​ള​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ചെ​റി​യൊ​രു ഭാ​ഗം പൊ​ട്ടി​ച്ചു​ക​ഴി​യു​മ്പോ​ഴേ​ക്കും പ്ര​ധാ​ന ഭാ​ഗം പൂ​ര്‍​ണ​മാ​യും ഇ​ള​കി. ഇ​ത് പി​ന്നീ​ട് ഉ​രു​ട്ടി മ​ല​യു​ടെ താ​ഴെ​യെ​ത്തി​ച്ചു.

അ​ജി പൂ​ന്തോ​ട്ട​ത്തി​ല്‍, സ​ജി കു​റ്റി​യാ​ത്ത്, ച​ന്ദ്ര​ന്‍ നെ​രോ​ടി, രാ​ജു, ബേ​ബി, മ​നോ​ജ്, ഗ​ണേ​ശ​ന്‍, കു​ട്ടി​യ​ച്ച​ന്‍, ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സ​റും ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലാ​താ​യ​തോ​ടെ നേ​ര​ത്തേ മാ​റി​ത്താ​മ​സി​ച്ച ര​ണ്ടു കു​ടും​ബ​ങ്ങ​ളെ​യും തി​രി​ച്ചെ​ത്തി​ച്ചു.