കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി
Tuesday, July 5, 2022 1:47 AM IST
ചെ​റു​പു​ഴ: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ണാ​താ​യ തി​രു​മേ​നി കോ​ക്ക​ട​വി​ലെ മൂ​ന്നു​വീ​ട്ടി​ൽ ത​മ്പാ​യി (65) യു​ടെ മൃ​ത​ദേ​ഹമാണ് തി​രു​മേ​നി തോ​ട്ടി​ൽ പ്രാ​പ്പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്ന ഇ​വ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ പ​ച്ച​മ​രു​ന്ന് ശേ​ഖ​രി​ക്കാ​നെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നു പോ​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കാ​ണാ​താ​യ​താ​യി വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്. തി​രു​മേ​നി തോ​ടി​ന്‍റെ ക​ര​യി​ൽ കോ​ക്ക​ട​വ് ഭാ​ഗ​ത്ത് കു​ളി​ക്ക​ട​വി​ൽ​നി​ന്ന് ഇ​വ​രു​ടെ ചെ​രി​പ്പ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പെ​രി​ങ്ങോം അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചെ​റു​പു​ഴ പോ​ലീ​സും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ക​ന​ത്ത മ​ഴ​യി​ൽ തോ​ട്ടി​ൽ കു​ത്തൊ​ഴു​ക്കാ​യ​തി​നാ​ൽ രാ​ത്രി​യി​ൽ നി​ർ​ത്തി​വ​ച്ച തെ​ര​ച്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ പു​നഃ​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ചെ​രി​പ്പ് കാ​ണ​പ്പെ​ട്ട കോ​ക്ക​ട​വി​ലെ കു​ളി​ക്ക​ട​വി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ താ​ഴെ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഭ​ർ​ത്താ​വ്: രാ​ഘ​വ​ൻ. മ​ക​ൻ: അ​നി​ൽ​കു​മാ​ർ. മ​രു​മ​ക​ൾ: ര​മ്യ.