ആ​ന​യ്ക്ക് പി​ന്നാ​ലെ പു​ലി​യും; തീ​ര്‍​ത്ഥക്ക​ര​ക്കാ​ര്‍ ഭീ​തി​യി​ല്‍
Tuesday, July 5, 2022 1:13 AM IST
മു​ള്ളേ​രി​യ: കാ​ട്ടാ​ന​ശ​ല്യം കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ദേ​ലം​പാ​ടി തീ​ര്‍​ത്ഥക്ക​ര​യി​ല്‍ പു​ലി​ഭീ​തി​യും പ​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​യോ​ടെ തീ​ര്‍​ഥ​ക്ക​ര​യി​ലെ പി. ​പ്ര​സ​ന്ന​ന്‍റെ വീ​ടി​നോ​ടു ചേ​ര്‍​ന്ന തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ പു​ലി ക​ടി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.
ക​ഴു​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റ പ​ശു​ക്കി​ടാ​വ് ഗു​രു​ത​ര നി​ല​യി​ലാ​ണ്. പ​ശു​വി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍​ന്ന് ലൈ​റ്റി​ട്ട​പ്പോ​ഴാ​ണ് പു​ലി ഓ​ടി​മ​റ​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് പ്ര​സ​ന്ന​ന്‍റെ ത​ന്നെ മ​റ്റൊ​രു പ​ശു​ക്കി​ടാ​വ് കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ച​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഇ​വി​ടെ പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ല്‍ നി​ന്നും ഒ​രു പ​ട്ടി​യെ പു​ലി പി​ടി​ച്ചി​രു​ന്നു. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വ​ള​ര്‍​ത്തു​പ​ട്ടി​ക​ളെ​യും നാ​ട​ന്‍ പ​ട്ടി​ക​ളെ​യും കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​ണ്.
കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പി​ന്നെ​യും ഇ​ഴ​ഞ്ഞു​നീ​ങ്ങു​മ്പോ​ള്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ പി​ന്നി​ട്ട് വീ​ട്ടു​മു​റ്റ​ത്തു പോ​ലും ഒ​റ്റ​യാ​നെ​ത്തു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ളി​യാ​ര്‍ വ​ന​ത്തി​ല്‍ ത​മ്പ​ടി​ച്ച ഒ​റ്റ​യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ന​ത്തൂ​ര്‍ എ​യു​പി സ്‌​കൂ​ളി​നോ​ട് ചേ​ര്‍​ന്നു​ള്ള കെ.​പി.​പ​വി​ത്ര​ന്‍റെ വീ​ട്ടു​പ​റ​മ്പി​ല്‍ ക​ന​ത്ത നാ​ശം വ​രു​ത്തി​യി​രു​ന്നു. ക​പ്പ​യും വാ​ഴ​യും ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു.
കാ​ന​ത്തൂ​ര്‍ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ മ​തി​ലും ത​ക​ര്‍​ത്തു. സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു​പോ​ലും ആ​ന​യു​ടെ സാ​ന്നി​ധ്യം ര​ക്ഷി​താ​ക്ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യാ​ണ്.