ജി​ല്ല​യി​ല്‍ എ​ച്ച്‌വ​ണ്‍ എ​ന്‍വ​ണ്‍; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ
Tuesday, July 5, 2022 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി.​രാം​ദാ​സ് അ​റി​യി​ച്ചു. ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സ എ ​എ​ന്ന ഗ്രൂ​പ്പി​ല്‍​പെ​ട്ട ഒ​രു വൈ​റ​സാ​ണ് എ​ച്ച് വ​ണ്‍ എ​ന്‍ വ​ണ്‍. പ​ന്നി​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ക​ണ്ടു വ​രു​ന്ന​ത്. പ​ന്നി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന ആ​ളു​ക​ളി​ലേ​ക്ക് അ​സു​ഖം പ​ക​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വാ​യു​വി​ലൂ​ടെ​യാ​ണ് രോ​ഗാ​ണു​ക്ക​ള്‍ ഒ​രാ​ളി​ല്‍​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.
പ​നി, ശ​രീ​ര​വേ​ദ​ന, തൊ​ണ്ട​വേ​ദ​ന, ക​ഫ​മി​ല്ലാ​ത്ത വ​ര​ണ്ട ചു​മ, ക്ഷീ​ണം, വ​യ​റി​ള​ക്കം എ​ന്നി​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍. മി​ക്ക​വ​രി​ലും സാ​ധാ​ര​ണ പ​നി​പോ​ലെ നാ​ലോ അ​ഞ്ചോ ദി​വ​സം​കൊ​ണ്ട് ഭേ​ദ​മാ​കും. എ​ന്നാ​ല്‍ ചി​ല​രി​ല്‍ അ​സു​ഖം ഗു​രു​ത​ര​മാ​വാ​ന്‍ ഇ​ട​യു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ, ത​ല​ച്ചോ​റി​ലെ അ​ണു​ബാ​ധ, നി​ല​വി​ലു​ള്ള അ​സു​ഖ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​കു​ക എ​ന്നി​വ​യാ​ണ് രോ​ഗ​ത്തി​ന്‍റെ സ​ങ്കീ​ര്‍​ണാ​വ​സ്ഥ.അ​ഞ്ചു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മ​റ്റു ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍, രോ​ഗ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം.