സൗ​ക​ര്യ​ങ്ങ​ളേ​റു​മ്പോ​ഴും സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണം താ​ഴേ​ക്കു​ത​ന്നെ
Tuesday, July 5, 2022 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഈ ​വ​ര്‍​ഷം പു​തു​താ​യി ഒ​ന്നാം​ക്ലാ​സി​ല്‍ ചേ​ര്‍​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 5231 ആ​ണ്‍​കു​ട്ടി​ക​ളും 4310 പെ​ണ്‍​കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 9541 കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 4053 ആ​ണ്‍​കു​ട്ടി​ക​ളും 3769 പെ​ണ്‍​കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 7822 കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് ചേ​ര്‍​ന്ന​ത്. 1719 കു​ട്ടി​ക​ളു​ടെ കു​റ​വ്. എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലും ഈ ​വ​ര്‍​ഷം ഒ​ന്നാം​ക്ലാ​സി​ല്‍ 1240 കു​ട്ടി​ക​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്.സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സി​ല​ബ​സു​ള്ള വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​യി ക​ഴി​ഞ്ഞ വ​ര്‍​ഷം ആ​കെ 20186 കു​ട്ടി​ക​ള്‍ ഒ​ന്നാം​ക്ലാ​സി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.
ഇ​ത്ത​വ​ണ ഇ​ത് 16866 ആ​യി കു​റ​ഞ്ഞു.ജൂ​ണ്‍ ഒ​ന്നി​ന് സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​തി​നു​ശേ​ഷ​മു​ള്ള ആ​റാ​മ​ത്തെ പ്ര​വൃ​ത്തി​ദി​ന​ത്തി​ല്‍ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പ് പ്ര​കാ​രം ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നു​മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലാ​യി ആ​കെ 1207 കു​ട്ടി​ക​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്. സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും മ​റ്റും പു​തു​താ​യി വ​ന്നു​ചേ​രു​ന്ന​വ​രും മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​പ്പോ​കു​ന്ന​വ​രും കൊ​ഴി​ഞ്ഞു​പോ​കു​ന്ന​വ​രു​മു​ള്‍​പ്പെ​ടെ ചേ​ര്‍​ത്തു​ള്ള ക​ണ​ക്കാ​ണ് ഇ​ത്.സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ളേ​റു​മ്പോ​ഴും പൊ​തു​വേ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളോ​ടു​ള്ള അ​ധി​ക താ​ത്പ​ര്യം കു​റ​യു​ന്നി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. വി​ദേ​ശ ജോ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള ദീ​ര്‍​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ള്‍​ക്ക് സി​ബി​എ​സ്ഇ പ​ഠ​നം തു​ണ​യാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്. സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ക്ഷാ​മ​വും പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ധി​ക്യ​വും ര​ക്ഷി​താ​ക്ക​ളെ പി​റ​കോ​ട്ടു വ​ലി​ക്കു​ന്നു​ണ്ട്.ജ​ന​സം​ഖ്യ​യി​ല്‍ പൊ​തു​വേ​യു​ള്ള കു​റ​വി​നൊ​പ്പം പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ളി​ല്‍ ന​ല്ലൊ​രു വി​ഭാ​ഗം മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും വ​ന്‍​ന​ഗ​ര​ങ്ങ​ളി​ലും താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന​തും സ്‌​കൂ​ളു​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്.