ജി​ല്ല​യി​ലെ ആ​ദ്യ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ശി​ല്പി​ക​ള്‍​ക്ക് ആ​ദ​രം
Tuesday, July 5, 2022 1:13 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ജി​ല്ല​യി​ലെ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മി​ന് തു​ട​ക്ക​മി​ട്ട പ​രി​ശീ​ല​ക​ന്‍ സി.​പി.​വി​ജ​യ​രാ​ഘ​വ​നും ടീ​മി​ന്‍റെ മാ​നേ​ജ​രാ​യ ഭാ​ര്യ ശാ​ന്ത​കു​മാ​രി​ക്കും തൃ​ക്ക​രി​പ്പൂ​ര്‍ ഡ്രീം ​വ​നി​താ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ ആ​ദ​രം. 1990 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് എം​ആ​ര്‍​സി വെ​ല്ലിം​ഗ്ട​ണ്‍ ടീം ​താ​ര​മാ​യി​രു​ന്ന വി​ജ​യ​രാ​ഘ​വ​നും അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഭാ​ര്യ ശാ​ന്ത​കു​മാ​രി​യും കാ​ലി​ക്ക​ട​വി​ല്‍ ജാ​ന്‍​സി ക്ല​ബ് രൂ​പീ​ക​രി​ച്ച് വ​നി​താ ടീം ​ഒ​രു​ക്കി​യ​ത്. നി​ര​വ​ധി വ​നി​താ താ​ര​ങ്ങ​ളെ സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ മ​ത്‌സ​ര​ങ്ങ​ള്‍​ക്കെ​ത്തി​ക്കാ​നും മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍​ക്ക് പ്രാ​പ്ത​രാ​ക്കാ​നും ഇ​വ​ര്‍​ക്ക് ക​ഴി​ഞ്ഞു.
അ​റി​യ​പ്പെ​ടു​ന്ന താ​ര​ങ്ങ​ളാ​യി വ​ള​ര്‍​ന്ന പി.​ശ്രീ​ല​ത, ഇ.​പു​ഷ്പ​ല​ത, കെ.​റീ​ന, പി.​സു​നി​ത, പി.​പി.​ഉ​ഷ, സു​ബി​ത പൂ​വ​ട്ട, വി.​വി.​ഷീ​ബ തു​ട​ങ്ങി​യ​വ​ര്‍ ജാ​ന്‍​സി ക്ല​ബി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. വി​ജ​യ​രാ​ഘ​വ​ന്‍-​ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഡോ.​ടി.​സി. ജീ​ന​യും പി​ല്ക്കാ​ല​ത്ത് കാ​ല്‍​പ​ന്തു​ക​ളി​യി​ലൂ​ടെ ഉ​ന്ന​തി​യി​ലെ​ത്തി. പി.​ശ്രീ​ല​ത മൂ​ന്നു​ത​വ​ണ ഇ​ന്ത്യ​ന്‍ വ​നി​താ ഫു​ട്‌​ബോ​ള്‍ ടീ​മം​ഗ​മാ​യി. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ ടീം ​പ​രി​ശീ​ല​ക​നും സം​സ്ഥാ​ന സെ​ല​ക്ട​റു​മാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍. ശാ​ന്ത​കു​മാ​രി പ​ല​വ​ട്ടം സം​സ്ഥാ​ന വ​നി​താ ടീ​മി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ചെ​ര്‍​ക്ക​ള​യി​ലെ സൈ​ന​ബ് മെ​മ്മോ​റി​യ​ല്‍ ബി​എ​ഡ് കോ​ളേ​ജി​ല്‍ അ​സി. പ്ര​ഫ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ജീ​ന ഡ്രീം ​ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദ​മി​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക കൂ​ടി​യാ​ണ്.
തൃ​ക്ക​രി​പ്പൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട് ഇ​രു​വ​ര്‍​ക്കും ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. ഇ​തോ​ടൊ​പ്പം ഡ്രീം ​ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡ​മി​യു​ടെ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ഫു​ട്‌​ബോ​ള്‍ കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. മു​ന്‍​കാ​ല വ​നി​താ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.
ഡോ.​വി.​രാ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​മ​നു ഉ​പ​ഹാ​രം ന​ല്‍​കി. ജി​ല്ലാ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​വീ​ര​മ​ണി പ​രി​ശീ​ല​ക​രെ ആ​ദ​രി​ച്ചു.
എം.​വി.​സു​രേ​ന്ദ്ര​ന്‍, ഡോ.​ടി.​സി. ജീ​ന, വി.​വി.​ഗ​ണേ​ശ​ന്‍, ഡ്രീം ​അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് എം.​വി.​അ​ശോ​ക​ന്‍, ഷാ​നി പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.