കു​ടി​വെ​ള്ള പൈ​പ്പു​ക​ളും വൈ​ദ്യു​ത തൂ​ണു​ക​ളും മാ​റ്റാ​ന്‍ 16.35 കോ​ടി രൂ​പ
Tuesday, July 5, 2022 1:13 AM IST
ചെ​റു​വ​ത്തൂ​ര്‍: ചീ​മേ​നി ഐ​ടി പാ​ര്‍​ക്ക് - പാ​ലാ​വ​യ​ല്‍ - ഭീ​മ​ന​ടി - മു​ക്ക​ട റോ​ഡി​ന്‍റെ യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗി​നു വേ​ണ്ടി 16.35 കോ​ടി രൂ​പ​യു​ടെ അ​ധി​ക ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​താ​യി എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളും വൈ​ദ്യു​ത തൂ​ണു​ക​ളും മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് അ​ധി​ക ധ​ന​സ​ഹാ​യം. നേ​ര​ത്തേ 2.35 കോ​ടി രൂ​പ​യാ​ണ് യൂ​ട്ടി​ലി​റ്റി ഷി​ഫ്റ്റിം​ഗി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​തു​ക മ​തി​യാ​കാ​തെ വ​ന്ന​തു​മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും പൈ​പ്പ് ലൈ​നു​ക​ളും വൈ​ദ്യു​തി തൂ​ണു​ക​ളും മാ​റ്റാ​നാ​കാ​തെ പ്ര​വൃ​ത്തി സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു.
ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ ശൃം​ഖ​ല​യ്‌​ക്കൊ​പ്പം പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ്, ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​നു​ക​ളും ഈ ​റോ​ഡി​ന് സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ഇ​വ​യു​ള്‍​പ്പെ​ടെ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വാ​യി ജ​ല അ​ഥോ​റി​റ്റി​ക്ക് 14.33 കോ​ടി രൂ​പ കൈ​മാ​റും.ചെ​റു​വ​ത്തൂ​ര്‍ മു​ത​ല്‍ കാ​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി​ക്ക് നേ​ര​ത്തേ 1.57 കോ​ടി രൂ​പ കൈ​മാ​റി​യി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​യു​ടെ ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ക്ക​ട​വ് മു​ത​ല്‍ ഭീ​മ​ന​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തെ തൂ​ണു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​യാ​ണ് 2.24 കോ​ടി രൂ​പ​യു​ടെ അ​ധി​ക വി​ഹി​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.ഇ​തോ​ടെ പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ല്‍ തു​ക 98 കോ​ടി രൂ​പ​യി​ല്‍​നി​ന്നും 113.62 കോ​ടി രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. എം​എ​ല്‍​എ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കി​ഫ്ബി​യു​ടെ സ്‌​പെ​ഷല്‍ ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍ ടീം ​ഉ​ള്‍​പ്പെ​ടെ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​ഠി​ച്ച​തി​ന് ശേ​ഷ​മാ​ണ് അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത്.