മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍
Monday, July 4, 2022 12:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ അ​രീ​ക്ക​ര - അ​ത്തി​ക്ക​ട​വ് റോ​ഡി​ന​ടു​ത്തു​ള്ള ര​ണ്ടു വീ​ടു​ക​ള്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ക​ല്ലം​മാ​ക്ക​ല്‍ പി.​കെ.​ര​മ, ക​ണ്ണ​ന്‍ മ​ണി​യ​റ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന് അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ര​ണ്ടു വീ​ട്ടു​കാ​രോ​ടും ത​ത്കാ​ല​ത്തേ​ക്ക്് മാ​റി താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വൈ​ദ്യു​ത ലൈ​ന്‍ പൊ​ട്ടി​വീ​ണ് പ​ശു​വി​ന് ദാ​രു​ണാ​ന്ത്യം

കാ​ഞ്ഞ​ങ്ങാ​ട്: തെ​ങ്ങോ​ല​യ്‌​ക്കൊ​പ്പം വൈ​ദ്യു​തി ക​മ്പി പൊ​ട്ടി​വീ​ണ് പ​ശു​വി​ന് ദാ​രു​ണാ​ന്ത്യം. കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ മൊ​ള​വി​ന​ടു​ക്ക​ത്തെ രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ശു​വി​നെ മേ​യ്ക്കാ​ന്‍ കൊ​ണ്ടു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. തൊ​ട്ടു​പി​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട് കെ​എ​സ്ഇ​ബി ലൈ​ന്‍​മാ​നെ​ത്തി​യാ​ണ് ലൈ​ന്‍ ഓ​ഫ് ചെ​യ്ത​ത്.