മെ​ഡി​സെ​പ് പ​ദ്ധ​തിയിൽ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളില്ല: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Monday, July 4, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജീ​വ​ന​ക്കാ​രി​ൽ നി​ന്നും അ​ധ്യാ​പ​ക​രി​ൽ നി​ന്നും പെ​ൻ​ഷ​ൻ​കാ​രി​ൽ നി​ന്നു​മാ​യി മു​ഴു​വ​ൻ പ്രീ​മി​യം തു​ക​യും ഈ​ടാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന മെ​ഡി​സ​പ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഏ​ഴ് ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ ലി​സ്റ്റി​ന് പു​റ​ത്താ​ണെ​ന്ന് കേ​ര​ള എ​ൻജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്ടെ സ​ഞ്ജീ​വി​നി ഹോ​സ്പി​റ്റ​ൽ, മ​ൻ​സൂ​ർ ഹോ​സ്പി​റ്റ​ൽ, സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ൽ, ദീ​പ ന​ഴ്സിം​ഗ് ഹോം ​നീ​ലേ​ശ്വ​ര​ത്തെ തേ​ജ​സ്വി​നി ഹോ​സ്പി​റ്റ​ൽ, കാ​സ​ർ​ഗോ​ട്ടെ കെ​യ​ർ​വെ​ൽ ഹോ​സ്പി​റ്റ​ൽ, യു​ണൈ​റ്റ​ഡ് ഹോ​സ്പി​റ്റ​ൽ തു​ട​ങ്ങി​യ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലു​ക​ൾ എം-​പാ​ന​ൽ​ഡ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​തെ കി​ട​ക്കു​ന്നു. ജീ​വ​ന​ക്കാ​രി​ൽ നി​ന്നും മു​ഴു​വ​ൻ വാ​ഹി​ത​വും വാ​ങ്ങി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് ഏ​ൽ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നും ഒ​ളി​ച്ചോ​ടു​ക​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ വി​ഹി​തം ന​ൽ​കി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​ർ ഒ​രു രൂ​പ​യു​ടെ വി​ഹി​തം പോ​ലും ന​ൽ​കാ​തെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളോ​ട് ച​ർ​ച്ച പോ​ലും ചെ​യ്യാ​തെ​യു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ഒ​പി ചി​കി​ത്സ ഉ​ൾ​പ്പെ​ടു​ന്നി​ല്ല. ദ​മ്പ​തി​ക​ളാ​യ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ പ​ദ്ധ​തി​യം​ഗ​മാ​യാ​ൽ​കു​ടും​ബ​ത്തി​നു ക​വ​റേ​ജ് കി​ട്ടു​മെ​ന്നി​രി​ക്കെ ര​ണ്ടു​പേ​രി​ൽ നി​ന്നും തു​ക ഈ​ടാ​ക്കു​ന്നു. 1960 ലെ ​മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​സ് റൂ​ൾ പ്ര​കാ​രം ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്നി​രി​ക്കെ ദീ​ർ​ഘ​കാ​ല​മാ​യി അ​നു​ഭ​വി​ച്ചു വ​രു​ന്ന മെ​ഡി​ക്ക​ൽ റീ ​ഇം​പേ​ഴ്സ്‌​മെ​ന്റ് അ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ൽ നി​ന്നും ഒ​ഴി​വാ​യി മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി വി​ക​ല​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ദാ​മോ​ദ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി.​ശ​ശി, സെ​ക്ര​ട്ട​റി വി.​എം.​രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.