25,662 കു​ടും​ബ​ങ്ങ​ൾ​ക്ക് നൂ​റു തൊ​ഴി​ല്‍ ദി​ന​ം ന​ൽ​കി
Monday, July 4, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തു​ന്ന ഡി​സ്ട്രി​ക്ട് ഡെ​വ​ല​പ്മെ​ന്‍റ് കോ-​ഓ​ര്‍​ഡി​ന​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (ഡി​ഡി​എം​സി-​ദി​ശ) യു​ടെ 2022-23 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ ആ​ദ്യ​ത്തെ യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു.മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ജി​ല്ല​യി​ല്‍ 49, 36,203 തൊ​ഴി​ൽ ദി​ന​ങ്ങ​ളും 25,662 കു​ടും​ബ​ങ്ങ​ൾ​ക്ക് 100 തൊ​ഴി​ല്‍ ദി​ന​ങ്ങ​ളും ന​ൽ​കി. ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് ജ​ല സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ൽ കു​റെ​യ​ധി​കം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി സാ​ധി​ച്ചു. ബാം​ബു മി​ഷ​നു​മാ​യി സം​യോ​ജി​പ്പി​ച്ച് മ​ടി​ക്കൈ, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 2.48 ഹെ​ക്ട​ർ സ്ഥ​ല​ത്ത് മു​ള​ക്കൂ​ട്ട​ങ്ങ​ൾ ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. തീ​ര​ദേ​ശ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ട​ൽ ചെ​ടി​ക​ളും കാ​റ്റാ​ടി മ​ര​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​റ്റു സം​സ്ഥാ​നാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി യോ​ഗം വി​ല​യി​രു​ത്തി. പ്ര​ധാ​ന്‍​മ​ന്ത്രി ഗ്രാം ​സ​ഡ​ക് യോ​ജ​ന പ്ര​കാ​രം 116 റോ​ഡു​ക​ൾ​ക്ക് ജി​ല്ല​യി​ൽ ഇ​തു​വ​രെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ 100 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ചു. ആ​റു റോ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ൺ) പ​ദ്ധ​തി​യി​ലൂ​ടെ നി​ല​വി​ൽ രാ​ജ്യ​ത്ത് 1.80 കോ​ടി വീ​ടു​ക​ൾ പൂ​ർ​ത്തി​ക​രി​ച്ചു. 2024 -ൽ ​ഒ​രു കോ​ടി വീ​ടു​ക​ൾ കൂ​ടി പൂ​ർ​ത്തി​ക​രി​ക്കു​ക​യെ​ന്നാ​ണ് ല​ക്ഷ്യം. പി​എം​എ​വൈ (ജി) ​പ​ദ്ധ​തി​യി​ൽ ആ​വാ​സ് പ്ല​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ 706 വീ​ടു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ 641 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്കി​ൽ ഒ​രു ഭ​വ​നം പൂ​ർ​ത്തി​യാ​യ​താ​യി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ടി​യി​ലെ പ്രി​യ രാ​ഘ​വ​നെ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ ന​ട​ന്നു വ​രു​മ്പോ​ഴും മം​ഗ​ൽ​പാ​ടി, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​തി​നാ​യി പ്ര​ത്യേ​ക യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു.ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ (പി​എ​യു) കെ.​പ്ര​ദീ​പ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.