സം​വാ​ദ വി​മു​ഖ​ത ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കും: ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ
Monday, July 4, 2022 12:56 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ഇ​ന്നു ശ​ക്തി​പ്പെ​ട്ടു വ​രു​ന്ന സം​വാ​ദ വി​മു​ഖ​ത ജ​നാ​ധി​പ​ത്യം അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ ക​ൽ​പ്പ​റ്റ നാ​രാ​യ​ണ​ൻ. മ​ല​യോ​ര സാം​സ്കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​റ്റു​ള്ള​വ​രെ കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത സ​മൂ​ഹ​ത്തി​ന് വ​ള​ർ​ച്ച​യു​ണ്ടാ​വി​ല്ല. ബു​ദ്ധ പ്ര​തി​മ​ക​ളി​ൽ കാ​ണു​ന്ന വ​ലി​യ ചെ​വി ന​മ്മെ ഗാ​ഢ​മാ​യ കേ​ൾ​വി​യു​ടെ പ്ര​ധാ​ന്യം ഓ​ർ​മ്മ​പ്പെ​ടു​ത്താ​നു​ള​ള​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​സ്റ്റ​റി​യു​ടെ യു​ക്തി പോ​ലെ ത​ന്നെ മി​സ്റ്റ​റി​യി​ലെ വി​ശ്വാ​സ​വും ശ​ക്ത​മാ​യി​ത്ത​ന്നെ ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. അ​തി​ലൊ​ന്നി​നെ​യും ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്നും ര​ണ്ടി​നെ​യും ത​ള്ളി​ക്ക​ളാ​യാ​ത്ത ഗാ​ന്ധി​യ​ൻ മാ​തൃ​ക ശ്ര​ദ്ധേ​യ​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു. സ​മൂ​ഹ​ത്തെ ന​യി​ക്കു​ന്ന​വ​രു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സ്വ​ന്തം നി​ല​പാ​ടു​ക​ളെ, എ​തി​ർ​വാ​ദ​ങ്ങ​ൾ കൂ​ടി മ​ന​സ്സി​ലാ​ക്കി​ക്കൊ​ണ്ടു ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ന​ദ്ധ​മാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബാ​ബു കോ​ഹി​നൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ലോ​ഷ്യ​സ് കു​ഞ്ചെ​റ​ക്കാ​ട്ട്, പി.​പി.​ജ​യ​ൻ, സ​ണ്ണി പൈ​ക​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.