പ്ര​കാ​ശം പ​ര​ത്തി ‘നി​ലാ​വ്'
Monday, July 4, 2022 12:56 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ തെ​രു​വ് വി​ള​ക്കു​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​കാ​ശി​പ്പി​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ 22 പ​ഞ്ചാ​യ​ത്തു​ക​ള്‍ വി​വി​ധ പാ​ക്കേ​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് മു​ട​ക്കു​മു​ത​ലി​ല്ലാ​തെ കൂ​ടു​ത​ല്‍ പ്ര​കാ​ശം ചൊ​രി​യു​ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ഞ്ഞ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് നി​ലാ​വ് പ​ദ്ധ​തി. ഊ​ര്‍​ജ ഉ​പ​ഭോ​ഗ​വും പാ​രി​സ്ഥി​തി​കാ​ഘാ​ത​വും കു​റ​ച്ച് ഊ​ര്‍​ജ​ലാ​ഭം നേ​ടി​ക്കൊ​ണ്ട് സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത തെ​രു​വ് വി​ള​ക്കു​ക​ള്‍​ക്ക് പ​ക​ര​മാ​യി എ​ല്‍​ഇ​ഡി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. ജി​ല്ല​യി​ലെ അ​ജാ​നൂ​ര്‍, ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, ക​യ്യൂ​ര്‍-​ചീ​മേ​നി, മ​ഞ്ചേ​ശ്വ​രം, മ​ധൂ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, ബേ​ഡ​ഡു​ക്ക, ഉ​ദു​മ പ​ഞ്ചാ​യ​ത്തു​ക​ള്‍ 500 ലൈ​റ്റു​ക​ളു​ടെ പാ​ക്കേ​ജ് തെ​ര​ഞ്ഞെ​ടു​ത്തു. ബ​ദി​യ​ഡു​ക്ക, ബ​ളാ​ല്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കു​മ്പ​ള, കു​റ്റി​ക്കോ​ല്‍, കോ​ടോം-​ബേ​ളൂ​ര്‍, മ​ടി​ക്കൈ, മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍, പ​ള്ളി​ക്ക​ര, പ​ന​ത്ത​ടി, പു​ല്ലൂ​ര്‍-​പെ​രി​യ, മു​ളി​യാ​ര്‍, വെ​സ്റ്റ് എ​ളേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ള്‍ നൂ​റു ലൈ​റ്റു​ക​ളു​ടെ പാ​ക്കേ​ജ് തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ല​യി​ല്‍ ആ​കെ 4100 തെ​രു​വ് വി​ള​ക്കു​ക​ള്‍ നി​ലാ​വ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു.
പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം കി​ഫ്ബി​യാ​ണ് ന​ല്‍​കു​ന്ന​ത്. കെ​എ​സ്ഇ​ബി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. പ്രൊ​ജ​ക്ട് മാ​നേ​ജ്‌​മെ​ന്‍റ് യൂ​ണി​റ്റ് എ​ന​ര്‍​ജി എ​ഫി​ഷ്യ​ന്‍​സി സ​ര്‍​വീ​സ് ലി​മി​റ്റ​ഡി​നാ​ണ്. എ​ല്‍​ഇ​ഡി​യി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ 75 ശ​ത​മാ​നം മാ​ത്ര​മാ​ണ് തി​രി​ച്ച​ട​ക്കേ​ണ്ട​തു​ള്ളൂ.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യും അ​സി.​സെ​ക്ര​ട്ട​റി, വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍, കെ​എ​സ്ഇ​ബി സെ​ക്ഷ​ന്‍ അ​സി.​എ​ൻ​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യും അ​സി. സെ​ക്ര​ട്ട​റി നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യു​മു​ള്ള പ​ഞ്ചാ​യ​ത്തു​ത​ല ക​മ്മി​റ്റി പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി പ്ര​വ​ര്‍​ത്തി​ക്കും.
18, 35, 70, 110 വോ​ള്‍​ട്ടേ​ജു​ക​ളു​ടെ എ​ല്‍​ഇ​ഡി വി​ള​ക്കു​ക​ളു​ടെ അ​ഞ്ചു പാ​ക്കേ​ജാ​ണ് നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്ള​ത്. മാ​റ്റി ല​ഭി​ക്കു​ന്ന ലൈ​റ്റു​ക​ള്‍ പു​നഃ സ്ഥാ​പി​ക്കേ​ണ്ട​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ലാ​വ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് വ​കു​പ്പെ​ന്ന് എ​ല്‍​എ​സ്ജി​ഡി ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജെ​യ്‌​സ​ണ്‍ മാ​ത്യു പ​റ​ഞ്ഞു.