129.6 ലിറ്റ​ർ ക​ർ​ണാ​ട​ക​മ​ദ്യം പി​ടി​കൂ​ടി
Monday, July 4, 2022 12:56 AM IST
നീ​ലേ​ശ്വ​രം: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 129.6 ലീ​റ്റ​ർ ക​ർ​ണാ​ട​ക​മ​ദ്യ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ സ​ന്ദേ​ശ്, അ​ജ​യ​കു​മാ​ർ, ആ​ദി​ത്യ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷൽ സ്ക്വാ​ഡി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​കെ.​അ​ഷ്റ​ഫും സം​ഘ​വും ക​ഴി​ഞ്ഞ​ദി​വ​സം പേ​രോ​ലി​ൽ വച്ചാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​വി.​സു​ധീ​ന്ദ്ര​ൻ, സി​ഇ​ഒ​മാ​രാ​യ എ.​സാ​ജ​ൻ, സി.​അ​ജീ​ഷ്, നി​ഷാ​ദ് പി. ​നാ​യ​ർ, വി.​മ​ഞ്ജു​നാ​ഥ​ൻ, പി.​ശൈ​ലേ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ പി.​വി.​ദി​ജി​ത്ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.