32 രൂ​പ​യ്ക്ക് പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ജി​ല്ല​യി​ൽ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം
Saturday, July 2, 2022 1:08 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച 32 രൂ​പ​യ്ക്ക് പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ള്‍ മാ​ത്രം. മാ​ല​ക്ക​ല്ലി​ലെ മ​ല​നാ​ട് മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ​സം​ഘം, പ​ള്ളി​ക്ക​ര ക​ണ്‍​സ്യൂ​മ​ര്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ സം​ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന ബേ​ഡ​ഡു​ക്ക സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​സം​ഘ​വും നീ​ലേ​ശ്വ​രം അ​ര്‍​ബ​ന്‍ സൊ​സൈ​റ്റി​യും സം​ഭ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ഫെ​ഡു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​ത്ത​തി​നാ​ല്‍ ഒ​ഴി​വാ​യി. കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സം​ഭ​ര​ണം തു​ട​ങ്ങാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ച്ച​ത്തേ​ങ്ങ എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ദ്യം ഒ​രു വ​ര്‍​ഷം ല​ഭി​ക്കു​ന്ന തേ​ങ്ങ​യു​ടെ വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ കൃ​ഷി ഓ​ഫീ​സ​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നി​കു​തി ര​ശീ​ത്, ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ​യും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യും പ​ക​ര്‍​പ്പ്, ക​ര്‍​ഷ​ക​ന്‍റെ ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി നാ​ഫെ​ഡി​ന്‍റെ ഇ-​സ​മൃ​ദ്ധി പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. തേ​ങ്ങ കൊ​ണ്ടു​വ​രേ​ണ്ട ദി​വ​സം ഇ​തി​നു​ശേ​ഷം അ​റി​യി​ക്കും. തേ​ങ്ങ​യു​ടെ വി​ല പി​ന്നീ​ട് ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തും. ഒ​രു കി​ലോ തേ​ങ്ങ​യ്ക്ക് നാ​ഫെ​ഡ് വി​ഹി​ത​മാ​യി 28.60 രൂ​പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യി 3.40 രൂ​പ​യു​മെ​ന്ന നി​ല​യി​ലാ​ണ് 32 രൂ​പ അ​ക്കൗ​ണ്ടി​ലെ​ത്തു​ക.
അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു തെ​ങ്ങി​ല്‍​നി​ന്നും ഒ​രു വ​ര്‍​ഷം 50 തേ​ങ്ങ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന ക​ണ​ക്കി​ലാ​ണ് കൃ​ഷി ഓ​ഫീ​സ​ര്‍​മാ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന​തെ​ന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സാ​മാ​ന്യം ഫ​ല​പു​ഷ്ടി​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഒ​രു തെ​ങ്ങി​ല്‍​നി​ന്നും പ്ര​തി​വ​ര്‍​ഷം ശ​രാ​ശ​രി 100 തേ​ങ്ങ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. അ​ഞ്ചേ​ക്ക​റി​ല​ധി​കം സ്ഥ​ല​മു​ള്ള​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന നി​ബ​ന്ധ​ന​യും ഫ​ല​ത്തി​ല്‍ മ​ല​യോ​ര ക​ര്‍​ഷ​ക​രെ പ​ദ്ധ​തി​യി​ല്‍​നി​ന്നും ഒ​ഴി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. ക​ട​മ്പ​ക​ളെ​ല്ലാം പി​ന്നി​ട്ട് തേ​ങ്ങ സം​ഘ​ത്തി​ലെ​ത്തി​ച്ചാ​ലും അ​ക്കൗ​ണ്ടി​ല്‍ പ​ണ​മെ​ത്താ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​ക​രു​തെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.