പ​ടു​പ്പി​ൽ കു​രി​ശ​ടി ത​ക​ർ​ത്ത് നേ​ർ​ച്ച​പ്പെ​ട്ടി ക​വ​രാ​ൻ ശ്ര​മം
Saturday, July 2, 2022 1:08 AM IST
പ​ടു​പ്പ്: പ​ടു​പ്പ് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ന്‍റെ റോ​ഡ​രി​കി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കു​രി​ശ​ടി ത​ക​ർ​ത്ത് നേ​ർ​ച്ച​പ്പെ​ട്ടി ക​വ​രാ​ൻ ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ക​വ​ർ​ച്ചാ​ശ്ര​മ​മു​ണ്ടാ​യ​ത്. ക​ന്പി​പ്പാ​ര പോ​ലു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് കു​രി​ശ​ടി കു​ത്തി​പ്പൊ​ളി​ച്ച് അ​തി​നു​ള്ളി​ലെ നേ​ർ​പ്പെ​ട്ടി​യെ​ടു​ക്കാ​നു​ള്ള മോ​ഷ്ടാ​വി​ന്‍റെ ശ്ര​മം പ​ക്ഷേ വി​ജ​യം ക​ണ്ടി​ല്ല. ഇ​ട​വ​ക വി​കാ​രി ഫാ.​ഏ​ബ്ര​ഹാം പു​തു​ശേ​രി​യു​ടെ പ​രാ​തി​യി​ൽ ബേ​ഡ​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.