ഭൂ​മി​ക്കാ​യൊ​രു ത​ണ​ല്‍; ജി​ല്ല​യി​ല്‍ 20,000 വൃ​ക്ഷ​തൈ​ക​ള്‍ ന​ടും
Saturday, July 2, 2022 1:07 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡി​നെ ഹ​രി​താ​ഭ​മാ​ക്കാ​ന്‍ ഭൂ​മി​ക്കൊ​യൊ​രു ത​ണ​ല്‍ പ​ദ്ധ​തി​യി​ല്‍ 20,000 മ​ര​തൈ​ക​ള്‍ ന​ട്ടു​പോി​ടി​പ്പി​ക്കു​ന്നു.ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന വ​ന​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്‍​പ്പെ​ടു​ന്ന സ്‌​കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ത​ദ്ദേ​ശീ​യ​മാ​യ വി​വി​ധ ത​രം വൃ​ക്ഷ​ത്തൈ​ക​ള്‍ വച്ചു​പി​ടി​പ്പി​ക്കും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ദ്ധ​തി കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
സ്‌​കൂ​ളു​ക​ളി​ലെ ജൈ​വ​വൈ​വി​ധ്യ ക്ല​ബ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ സ്‌​കൂ​ളു​ക​ളി​ല്‍ വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ട് പ​രി​പാ​ലി​ക്കും. ത​ദ്ദേ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജൈ​വ​വൈ​വി​ധ്യ മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ​രി​പാ​ല​ന​ത്തി​നും നേ​തൃ​ത്വം ന​ല്‍​കും. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​വും സേ​വ​ന​വും പ​ദ്ധ​തി​യി​ല്‍ ല​ഭ്യ​മാ​ക്കും.
ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ത​യോ​ര​ങ്ങ​ളി​ല്‍ വൃ​ക്ഷ​തൈ​ക​ള്‍ ന​ടും. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും സേ​വ​ന​വും പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വ​കു​പ്പി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മു​ള, പൂ​വ​ര​ക്ക്, മ​ഞ്ചാ​ടി, ഉ​ങ്ങ്, നീ​ര്‍​മ​രു​ത്, മ​ണി​മ​രു​ത്, ദ​ന്ത​പാ​ല, നാ​ര​കം, പ്ലാ​വ്, തേ​ക്ക് എ​ന്നി​വ​യു​ടെ മ​ര​തൈ​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന് ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​എം അ​ഖി​ല പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ എം.​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​കീ​യ​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി ജൂ​ലൈ അ​വ​സാ​ന വാ​ര​ത്തോ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കും.