എ​ൻ​ഡോ​സ​ൾ​ഫാ​ൻ: 111.46 കോ​ടി ന​ൽ​കി
Saturday, July 2, 2022 1:07 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ സം​വി​ധാ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 200 കോ​ടി രൂ​പ​യി​ൽ ജൂ​ൺ 30 വ​രെ സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം 2972 ദു​രി​ത ബാ​ധി​ത​ർ​ക്ക് 111.46 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. 430 ദു​രി​ത ബാ​ധി​ത​ർ ഇ​നി​യും അ​പേ​ക്ഷ ന​ൽ​കാ​ൻ ബാ​ക്കി​യു​ണ്ട്. ഇ​വ​ർ എ​ത്ര​യും വേ​ഗം മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം​അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷ ന​ൽ​കി ധ​ന​സ​ഹാ​യം കൈ​പ്പ​റ്റ​ണം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും.
ഇ​നി​യും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പൊ​തു​വാ​യി വി​വ​രം ന​ൽ​കു​ന്ന​തി​ന് ഏ​ഴി​ന് പ​ബ്ലി​ക് നോ​ട്ടീ​സ് ന​ൽ​കും. ദു​രി​ത​ബാ​ധി​ത​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ൽ ധ​ന​സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ രേ​ഖാ​മൂ​ലം ആ ​വി​വ​രം അ​റി​യി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ചു മു​ത​ൽ പ​ത്തു​ശ​ത​മാ​ന​ത്തോ​ളം പേ​രെ ല​ഭ്യ​മാ​യ മേ​ൽ വി​ലാ​സ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി ആ ​ലി​സ്റ്റ് ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ആ​ശാ വ​ർ​ക്ക​ർ​മാ​ർ ല​ഭ്യ​മാ​യ വീ​ട്ടു​വി​ലാ​സ​ത്തി​ലേ​ക്ക് പോ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ താ​ലൂ​ക്ക് ടീ​മി​ന് വാ​ഹ​നം ന​ൽ​കി​യെ​ങ്കി​ലും ല​ഭ്യ​മാ​യ വി​ലാ​സ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​വ​രു​ടെ കേ​സു​ക​ളി​ൽ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് എ​ല്ലാ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളു​ടെ​യും സ​മ്മ​തം സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​താ​ണ്.
കൂ​ടു​ത​ൽ അ​പേ​ക്ഷ കെ​ട്ടി​ക്കി​ട​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ താ​ലൂ​ക്ക് ടീ​മു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രെ താ​ലൂ​ക്ക് ത​ല​ത്തി​ൽ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.